Latest NewsFootballNewsSports

ജോഹാൻ ക്രൈഫിനെ പോലെ ഒരു യുഗമാണ് മെസിയോടെ ബാഴ്‌സയിൽ അവസാനിക്കുന്നത്: ലപോർട്ട

മാഡ്രിഡ്: ബാഴ്‌സലോണ ആരാധകരുടെ അവസാന പ്രതീക്ഷയും അവസാനിക്കുന്നതായിരുന്നു ബാഴ്‌സലോണ പ്രസിഡന്റിന്റെ ഇന്നത്തെ പത്ര സമ്മേളനം. മെസിയുമായുള്ള ചർച്ചകൾ അവസാനിച്ചു എന്നും ഇനി പ്രതീക്ഷകൾ വേണ്ട എന്നും ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട പറഞ്ഞു. മെസിയും ബാഴ്‌സലോണയും പരസ്പരം എല്ലാം അംഗീകരിച്ചതായിരുന്നു. എന്നാൽ ലാലിഗ കരാർ അംഗീകരിക്കാൻ തയ്യാറായില്ലെന്ന് ലപോർട്ട പറഞ്ഞു.

അഞ്ചു വർഷത്തെ കരാർ വെറും രണ്ട് വർഷത്തെ വേതനത്തിന് ഒപ്പിടാൻ മെസി തയ്യാറായിരുന്നുവെന്നും ലപോർട്ട കൂട്ടിച്ചേർത്തു. ഇനി ഒന്നിനും സമയമില്ലെന്നും മെസി ബാഴ്‌സലോണയിൽ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. മെസിക്ക് ഇനി പുതിയ തട്ടകം നോക്കാമെന്നും ലപോർട്ട പറഞ്ഞു.

ജോഹാൻ ക്രൈഫിനെ പോലെ ഒരു യുഗമാണ് മെസിയോടെ അവസാനിക്കുന്നതെന്ന് ലപോർട്ട പറഞ്ഞു. മെസിക്ക് ശേഷമുള്ള ബാഴ്‌സലോണ എന്ന ചിന്ത പെട്ടെന്ന് തുടങ്ങേണ്ടി വരുമെന്ന് കരുതിയില്ല. മെസിയോട് ബാഴ്‌സലോണ എക്കാലവും കടപ്പെട്ടിരിക്കുമെന്നും ബാഴ്‌സലോണ പ്രസിഡന്റ് പറഞ്ഞു. അതേസമയം, ലയണൽ മെസി ബാഴ്‌സലോണ വിട്ടതോടെ ഇനി എവിടേക്കാവും കൂടുമാറ്റം നടത്തുകയെന്ന ചർച്ചകളാണ് അരങ്ങേറുന്നത്.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ ബജ്രംഗ് പൂനിയക്ക് തോൽവി

മെസി ചേക്കേറാൻ സാധ്യതയുള്ള ക്ലബുകളിൽ മുൻ പന്തിയിലാണ് മാഞ്ചസ്റ്റർ സിറ്റിയും, പിഎസ്ജിയും. താരത്തിനെ സ്വന്തമാക്കാനായി പണം മുടക്കാൻ യാതൊരു മടിയും കാണിക്കാത്ത ക്ലബുകളിൽ മുൻനിരയിലാണ് ഇരുടീമുകളുടെയും സ്ഥാനം. മെസിയെ സ്വന്തമാക്കാനുള്ള താല്പര്യം പലപ്പോഴും പരസ്യമാക്കിയിട്ടുള്ള ഇരുടീമുകളും പുതിയ സാഹചര്യത്തിൽ വീണ്ടും രംഗത്തെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button