Latest NewsKeralaNews

‘അപ്പന്റെ പഴയ ചരിത്രം വീണ്ടും വീണ്ടും വിളമ്പിക്കല്ലേടാ ചെക്കാ’; സന്ദീപിനെ വിമർശിച്ച അമൽ ഉണ്ണിത്താന് ട്രോൾ മഴ

സന്ദീപ് വചസ്പതി – ഉണ്ണിത്താൻ പോരാണ് ഫേസ്ബുക്കിൽ. ചാനൽ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനേയും കേന്ദ്രമന്ത്രി അമിത് ഷായേയും രാജ്മോഹൻ ഉണ്ണിത്താൻ വളരെ മോശമായ രീതിയിൽ അപമാനിച്ചിരുന്നു. ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയ ബിജെപി വക്താവ് സന്ദീപ് വചസ്പതിയെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ്റെ മകൻ അമൽ ഉണ്ണിത്താനും ഫേസ്ബുക്കിൽ മറുപടി പോസ്റ്റ് ഇട്ടതോടെയാണ് രംഗം കൊഴുത്തത്.

ചാനൽ ചർച്ചയിൽ ഉത്തരം മുട്ടുമ്പോൾ ഫേസ്ബുക്കിൽ വന്നു കൊരച്ചിട്ട് കാര്യമില്ലെന്ന പരിഹാസ മറുപടിയാണ് അമൽ ഉണ്ണിത്താൻ നൽകുന്നത് സന്ദീപിന് നൽകിയത്. എന്നാൽ, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന അവസ്ഥയായി അമലിൻ്റെ കാര്യം. ഉണ്ണിത്താനെ പിന്തുണച്ച അമിലിന് സോഷ്യൽ മീഡിയകളിൽ ട്രോൾ പൂരമാണ്. രാജ്മോഹൻ ഉണ്ണിത്താൻ്റെ പഴയ കഥകൾ കുത്തിപ്പൊക്കി ബിജെപി അനുഭാവികളും രംഗത്തുണ്ട്. ‘അപ്പന്റെ പഴയ ചരിത്രം വീണ്ടും വീണ്ടും വിളമ്പിക്കല്ലേടാ ചെക്കാ’ എന്നൊരാൾ കുറിച്ചു. വൈറലാകുന്ന പോസ്റ്റും കമൻ്റും കാണാം:

https://www.facebook.com/amal.unnithan/posts/5410741042284245

shortlink

Related Articles

Post Your Comments

Related Articles


Back to top button