രാജ്മോഹൻ ഉണ്ണിത്താനെതിരെ വിമർശനവുമായി രംഗത്തെത്തിയ ബിജെപി വക്താവ് സന്ദീപ് വചസ്പതിക്കെതിരെ അമൽ ഉണ്ണിത്താൻ. ചാനൽ ചർച്ചയിലും ഫേസ്ബുക്കിലും ഉണ്ണിത്താനെതിരെ പഴയകഥകൾ കുത്തിപ്പൊക്കി സന്ദീപ് വചസ്പതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ചാനൽ ചർച്ചയിൽ ഉത്തരം മുട്ടുമ്പോൾ ഫേസ്ബുക്കിൽ വന്നു കൊരച്ചിട്ട് കാര്യമില്ലെന്ന പരിഹാസ മറുപടിയാണ് അമൽ ഉണ്ണിത്താൻ നൽകുന്നത്.
സദീപിനെ പരിഹസിച്ചതോടെ, പഴയകഥകൾ ഓരോന്നായി കുത്തിപ്പൊക്കുകയാണ് ബിജെപി അനുഭാവികൾ. ഇടുന്ന കമൻ്റുകളോരൊന്നും നിമിഷനേരങ്ങൾക്കുള്ളിലാണ് ഡിലീറ്റ് ആകുന്നത്. സന്ദീപിനെതിരെ അമൽ ഉണ്ണിത്താൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ:
Also Read:സ്ത്രീ പ്രാതിനിധ്യമില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇത്തവണ തിരിച്ചടിയുണ്ടാകുമെന്ന് ഷമ മുഹമ്മദ്
എഡോ, ബിജെപിയുടെ തുക്കടാ നേതാവേ ചാനൽ ചർച്ചയിൽ ഉത്തരം മുട്ടുമ്പോൾ ഫേസ്ബുക്കിൽ വന്നു കൊരച്ചിട്ട് കാര്യമില്ല -താങ്കളുടെ മാതാപിതാക്കൾ താങ്കൾക്ക് ജന്മം നൽകുന്നതിനുമുമ്പ് തന്നെ തുടങ്ങിയ രാഷ്ട്രീയ ജീവിതം ആണ് കാസറഗോഡ് എംപിയുടേത്. അതുകൊണ്ട് രാഷ്ട്രീയവും പഠിപ്പിക്കണ്ട. ആ ചാനൽ ചർച്ചയിൽ നിങ്ങളെ വളരെയധികം അസ്വസ്ഥനാക്കിയതെന്താണ്? നിരവധി പൊതുവേദികളിൽ നിങ്ങൾ ശ്രീ പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ട്,അപ്പോ അത് മാന്യത ആയിരിക്കും അല്ലെ ? നിങ്ങൾക്ക് എന്തും പറയാം. പക്ഷെ അതേരീതിയിൽ തിരിച്ചു കിട്ടുമ്പോൾ അങ്ങ് കരഞ്ഞു തീർത്തോണം. നിങ്ങൾ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഞങ്ങൾ അതിനും തയ്യാറാണ്, എന്നാൽ നിങ്ങൾക്ക് അത് സഹിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക.
https://www.facebook.com/amal.unnithan/posts/5410741042284245
Post Your Comments