തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം വേദി പങ്കിട്ട് നടൻ ദേവന്‍. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ കേരള യാത്രയുടെ സമാപന ചടങ്ങില്‍ ശംഖുമുഖം കടപ്പുറത്ത് അമിത് ഷാക്കൊപ്പം വേദി പങ്കിട്ടാണ് ദേവന്‍ തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.
താന്‍ പുതുതായി രൂപീകരിച്ച നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാക്കിയതാണോ അതോ താരം ബി.ജെ.പിയില്‍ ചേര്‍ന്നതാണോ എന്ന് ദേവന്‍ സദസ്സിനോട് വ്യക്തമാക്കും. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് തന്‍റെ പാര്‍ട്ടിയെന്നാണ് ദേവന്‍ നേരത്തേ പറഞ്ഞിരുന്നത്. ബി.ജെ.പി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയിരുന്നെന്നും എന്നാല്‍ തന്‍റെ വ്യക്തിത്വം ആര്‍ക്കും അടിയറവ വെക്കാന്‍ തയ്യാറല്ല എന്നും ദേവന്‍ പ്രതികരിച്ചിരുന്നു. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്ന് ചാനല്‍ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞിരുന്നു.
Post Your Comments