തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. തന്റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
മുരളീധരൻ കേന്ദ്രമന്ത്രിയായതിന് ശേഷമാണ് നയതന്ത്രചാനൽ വഴിയുളള സ്വർണക്കടത്ത് തുടങ്ങിയതെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ വിമർശിച്ചത്. ഹൈക്കോടതി മുമ്പാകെ കസ്റ്റംസ് കമ്മിഷണർ പ്രസ്‌താവന നൽകിയതിനെ വിമർശിച്ചതിലും മുരളീധരൻ മറുപടി നൽകി. കസ്റ്റംസ് ഏജൻസി കക്ഷിയാണെന്നും അതിൽ മുതിർന്ന ഉദ്യോഗസ്ഥൻ മറുപടി നൽകുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നുമായിരുന്നു മുരളീധരന്റെ വിശദീകരണം.മുഖ്യമന്ത്രിയ്‌ക്ക് വാർത്താക്കുറിപ്പ് എഴുതി നൽകിയത് സാമാന്യ വിവരം ഇല്ലാത്തയാളെന്നും മുരളീധരൻ പരിഹസിച്ചു.
Read Also : ‘തമ്പ്രാന്റെ മകനല്ല, ചെത്തു തൊഴിലാളിയുടെ മകന്‍ ഇനിയും ഈ നാട് ഭരിക്കണം. ഉറപ്പാണ് എല്‍ ഡി എഫ്’; നഗരത്തില്‍ ച…
ഇച്ഛാശക്തിയുളള ധനകാര്യ മന്ത്രിയും ധനകാര്യ വകുപ്പും കേന്ദ്രത്തിലുളളതുകൊണ്ടാണ് വിദേശ പൗരന്മാരുമായി ചേർന്ന് പിണറായി വിജയൻ നടത്തിയ കളളക്കടത്ത് കൈയോടെ പിടിച്ചത്. വിനോദിനി ബാലകൃഷ്‌ണനെ വി മുരളീധരൻ വേട്ടയാടുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞില്ലല്ലോ എന്ന ആശ്വാസമുണ്ടെന്നും അതിൽ സത്യസന്ധത പുലർത്തി എന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
Post Your Comments