Latest NewsKeralaNews

‘തമ്പ്രാന്റെ മകനല്ല, ചെത്തു തൊഴിലാളിയുടെ മകന്‍ ഇനിയും ഈ നാട് ഭരിക്കണം. ഉറപ്പാണ് എല്‍ ഡി എഫ്’; നഗരത്തില്‍ ചുമരെഴുത്ത്

പിണറായി തന്നെയാണ് സി പി എമ്മിന്റെ താരപ്രചാരകന്‍

തൃശൂര്‍: ഏപ്രിലിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ ശക്തമായ മത്സരത്തിന് മുന്നണികൾ ഒരുങ്ങുകയാണ്. ആരാകും അടുത്ത മുഖ്യമന്ത്രി എന്നറിയാനുള്ള ആകാംഷയിലാണ് അണികൾ. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചുമരുകൾ മുഴുവൻ വെളളപൂശല്‍ നടത്തി ഒരുങ്ങിക്കഴിഞ്ഞു. ചിഹ്നം വരച്ച് സ്ഥാനാർഥിയ്ക്കായി ‌ ബാക്കി സ്ഥലം ഒഴിച്ചിട്ടിട്ടു കൊണ്ട് പണികൾ തീർക്കുകയാണ് പലരും. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് തൃശൂര്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചുമരെഴുത്താണ്.

‘തമ്ബ്രാന്റെ മകനല്ല, ചെത്തു തൊഴിലാളിയുടെ മകന്‍ ഇനിയും ഈ നാട് ഭരിക്കണം. ഉറപ്പാണ് എല്‍ ഡി എഫ്, അഭിമാനത്തോടെ ഒരു ചുമരെഴുത്തുകാരന്‍.’ എന്നാണു ചുമരെഴുത്ത്. പിണറായി തന്നെയാണ് സി പി എമ്മിന്റെ താരപ്രചാരകനെന്ന് അടിവരയിടുന്ന ഈ പരസ്യങ്ങൾ സംസ്ഥാനമാകെ ഉടൻ വ്യാപിപ്പിക്കുമെന്നാണ് സി പി എം നേതാക്കൾ പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button