ഇസ്ലാമബാദ്: മുസ്‌ലിം സ്ത്രീകളോട് കണ്ണുകള്‍ കാണാന്‍ ഹിജാബുകള്‍ മാറ്റണമെന്ന് ഉപദേശിച്ച പാകിസ്ഥാനിലെ ചൈനയുടെ കള്‍ച്ചറല്‍ കൗണ്‍സലറുടെ ട്വീറ്റ് വിവാദത്തിൽ. ഒരു ചൈനീസ് മോഡലിന്‍റെ വീഡിയോ പങ്കുവച്ചാണ് ഷാങ് ഹെകിങിന്‍റെ ട്വീറ്റ്. ഇതിനെതിരെ പാകിസ്ഥാനില്‍ പ്രതിഷേധം ശക്തമാകുന്നു. പാകിസ്ഥാനിലുള്ള ചൈനയുടെ എംബസിയിലാണ് ചൈനയുടെ കള്‍ച്ചറല്‍ കൗണ്‍സലര്‍ ജോലി ചെയ്യുന്നത്.
read also:വിനോദിനി ഉപയോഗിക്കുന്ന ഐഫോണ്‍ കാശ് കൊടുത്ത് വാങ്ങിയത്, എല്ലാവരേയും ഞെട്ടിച്ച് കോടിയേരിയുടെ പ്രതികരണം
സുന്ദരിയായ ചൈനീസ് മോഡല്‍ ഹിജാബ് മാറ്റിയാല്‍ കണ്ണുകള്‍ കാണാമെന്ന സന്ദേശം അഭിനയിച്ച് കാണിക്കുന്ന വീഡിയോ ‘ഹിജാബുകള്‍ മാറ്റു, ഞാന്‍ നിങ്ങളുടെ കണ്ണുകള്‍ കാണട്ടെ’ എന്ന സന്ദേശത്തോടൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് പുറത്തുവന്ന ഉടനെ പാകിസ്ഥാനില്‍ പ്രതിഷേധവും ശക്തമായി. ഹിജാബ് നല്ലതാണെന്നും ഓരോ മുസ്ലിം സ്ത്രീകളും അതില്‍ അഭിമാനം കൊള്ളുന്നുവെന്നുമായിരുന്നു പലരുടെയും മറുപടി ട്വീറ്റുകള്‍.
Post Your Comments