ചണ്ഡിഗഡ്: കൈക്കുഞ്ഞുമായി റോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന വനിതാ പോലീസ് . നിമിഷനേരങ്ങള്‍ കൊണ്ട് വൈറലായി വീഡിയോ. വീഡിയോ വൈറലായതോടെ വീഡിയോയെക്കുറിച്ചുള്ള ചര്‍ച്ച ഊര്‍ജ്ജിതമായിക്കഴിഞ്ഞിട്ടുണ്ട്. ഓഫീസില്‍ നിന്നും വീടുകളില്‍ നിന്നും കുട്ടികളുടെ സംരക്ഷണത്തിന് പിന്തുണ ലഭിക്കാത്തതില്‍ നിരവധി പേര്‍ തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കുന്നുണ്ട്. വീഡിയോ ഒരു യാത്രക്കാരനാണ് ചിത്രീകരിച്ചതെന്നും തുടര്‍ന്ന് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ വൈറലാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ . പ്രിയങ്ക എന്ന പോലീസ് ഉദ്യോഗസ്ഥയാണ് കയ്യില്‍ കുഞ്ഞിനെയെടുത്ത് ഗതാഗതം നിയന്ത്രിക്കുന്നതെന്ന് പിന്നീട് കണ്ടെത്തി.
Read Also :നിയമലംഘനം നടത്തിയാലും ഇനി തരക്കേടില്ല; ഓൺലൈനിൽ ഫൈൻ അടയ്ക്കാം
സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് പേരാണ് ഈ വൈറല്‍ വീഡിയോ കണ്ടത്. ഡ്യൂട്ടിയിലായിരിക്കെ തന്നെ കുട്ടിയെ നോക്കുന്നതിന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയെ പ്രശംസിച്ച് രംഗത്തെത്തിയത്. മറുവശത്ത്, പ്രിയങ്ക തന്റെ കുഞ്ഞുമായി ജോലിക്കെത്തിയതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ചിലരുടെ കമന്റ്.
‘ഉയര്‍ന്ന വായു മലിനീകരണത്തിനും പകര്‍ച്ചവ്യാധിക്കും ഇടയില്‍ അവള്‍ എന്തിനാണ് കുഞ്ഞിനെ തിരക്കേറിയ റോഡിലേക്ക് കൊണ്ടുവന്നത്? വ്യക്തിപരമായി, ആത്മപരിശോധന നടത്തുകയാണ് വേണ്ടത്, പ്രോത്സാഹനം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നില്ലെന്നും ചിലര്‍ കുറിച്ചു. ‘ഇത് പ്രോത്സാഹിപ്പിക്കരുതെന്നാണ് മറ്റൊരാളുടെ കമന്റ്. ഉപയോക്താക്കളിലൊരാള്‍ പറഞ്ഞു, ‘എല്ലാ അമ്മമാര്‍ക്കും അവരുടെ അര്‍പ്പണബോധത്തിന് അഭിവാദ്യമെന്നാണ് മറ്റൊരാളുടെ കമന്റ്.
Post Your Comments