കാഠ്മണ്ഡു: ഇന്ത്യയില്‍ നിന്നുള്ള കൊറോണ വാക്‌സിന്‍ സ്വീകരിച്ച് നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി. രണ്ടാം ഘട്ട വാക്‌സിന്‍ ഡ്രൈവ് നേപ്പാളില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ശര്‍മ ഒലി വാക്‌സിന്‍ കുത്തിവെയ്‌പ്പെടുത്തത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
കൊറോണ വൈറസ് എന്ന മഹാമാരിയെ പിടിച്ചു നിര്‍ത്താന്‍ എല്ലാവരും വാക്‌സിന്‍ കുത്തിവെയ്‌പ്പെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശര്‍മ ഒലിയുടെ ഭാര്യ രാധിക ശാക്യയും വാക്‌സിന്‍ കുത്തിവെയ്‌പ്പെടുത്തു. നേപ്പാളില്‍ വാക്‌സിന്‍ കുത്തിവെയ്പ്പിന്റെ രണ്ടാം ഘട്ടത്തില്‍ 65 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ആറായിരത്തോളം വാക്‌സിന്‍ കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യ നേപ്പാളിന് നല്‍കിയത്.
Post Your Comments