KeralaLatest NewsIndiaNews

മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേർന്നു; ബിജെപിയുമായി ആഴത്തിലുള്ള ബന്ധമെന്ന് താരം, ഇനി കളികൾ വേറെ ലെവൽ

മുന്‍ തൃണമൂല്‍ നേതാവും നടനുമായ മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേർന്നു. കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി റാലിയില്‍ അദ്ദേഹം പങ്കെടുത്തു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ റാലി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also read:കച്ചകെട്ടി മുറുക്കിയ മാധവിയെ കണ്ട് അതിരുവിട്ട കമന്റുകൾ! മാസ് മറുപടി നൽകി മമ്മൂട്ടി; കുറിപ്പ്

കഴിഞ്ഞ ദിവസം ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ താരത്തെ വീട്ടിൽ ചെന്ന് സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. നിമയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ കരുത്ത് നൽകാൻ താരത്തിനു സാധിക്കും എന്നാണ് പ്രതീക്ഷ. 70കാരനായ ചക്രബര്‍ത്തിയെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവമാക്കാനാണ് ആലോചിക്കുന്നത്. ബംഗാളില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് മിഥുന്‍ ചക്രബര്‍ത്തി.

2011ല്‍ ബംഗാളില്‍ മമത ബാനര്‍ജി അധികാരത്തിലെത്തിയ ശേഷമാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമായത്. 2014ല്‍ മിഥുന്‍ ചക്രവര്‍ത്തിയെ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം 2017ല്‍ രാജ്യസഭാംഗത്വം രാജിവെക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button