അടിമാലി: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടിമാലി കുരിശുപാറയില്‍ അറയ്ക്കല്‍ ഗോപി (64)യെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. .
ഏലത്തോട്ടത്തിന് നടുവിലായുള്ള വീട്ടില്‍ ഗോപിയെ ഞായറാഴ്ച സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. കൂടാതെ വീടിന്റെ പുറകിലെ വാതില്‍ തുറന്നനിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
read also:തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ പശ്ചിമ ബംഗാൾ മറ്റൊരു കശ്മീരാകും; സുവേന്ദു അധികാരി
ഗോപിയുടെ ഭാര്യയും മകനും നേരത്തെ മരിച്ചിരുന്നു. രണ്ട് പെണ്‍മക്കള്‍ വിവാഹിതരാണ്.
Post Your Comments