
കൊല്ലം: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുരളീധരൻ എന്നയാളാണ് മരിച്ചത്.
ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കാവൽപുര റെയിൽവേ ഗേറ്റിന് സമീപം ആണ് മൃതദേഹം കാണപ്പെട്ടത്.
സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments