KeralaNewsIndia

ആശ്വാസമായി പ്രധാനമന്ത്രി ജൻ ഔഷധി, വിലക്കുറവ് 90 ശതമാനം വരെ; ജനങ്ങൾ ലാഭിച്ചത് 9000 കോടി

‘ജീവൻ രക്ഷാ മരുന്നുകള്‍ വിലയേറിയതാനിന്നും. അതിനാല്‍ പാവപ്പെട്ടവര്‍ക്ക് പലപ്പോഴും മരുന്നുവാങ്ങാന്‍ കഴിയുമായിരുന്നില്ലെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവർക്കും, ഇടത്തരക്കാര്‍ക്കും വേണ്ടിയാണ് പ്രധാനമന്ത്രി ജന്‍ ഔഷധി പരിയോജന നടപ്പിലാക്കിയത്. രാജ്യത്ത് ജന്‍ ഔഷധി സേവനം പ്രയോജനപ്പെടുത്തിയതിലൂടെ പാവപ്പെട്ടവര്‍ക്ക് ലാഭിക്കാന്‍ കഴിഞ്ഞത് 9,000 കോടി രൂപയാണ്.

നിരവധി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും, കുറെയധികം പേരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകാനും ഈ പദ്ധതി സഹായകമായി. ജന്‍ ഔഷധി പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡുകള്‍ വെറും 2.5 രൂപയ്ക്കാണ് ലഭ്യമാക്കിയത്. ‘ജന്‍ ഔഷധി ദിവസ്’ ആഘോഷങ്ങളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മരുന്നുകള്‍ മിതമായ നിരക്കില്‍ മികച്ച ഗുണ നിലവാരത്തോടെ നല്‍കുന്നതിനാണ് പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന വഴി ലക്ഷ്യമിടുന്നത്. മാര്‍ക്കറ്റിനെക്കാള്‍ 50ശതമാനം മുതല്‍ 90 ശതമാനം വരെ വിലകുറച്ചാണ് ജന്‍ ഔഷധി സ്റ്റോറുകളിലൂടെ വില്‍ക്കുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന പാവങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button