തിരുവനന്തപുരം: സി.പി.എമ്മില്‍ രണ്ട് ടേമുമായി ബന്ധപ്പെട്ട വിമര്‍ശനം കടുത്തപ്പോള്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത തവണ താനും മത്സരിക്കാനുണ്ടാവില്ലെന്നാണ് പിണറായി നല്‍കുന്ന സന്ദേശം. എത്ര പ്രതിഷേധം ഉണ്ടായാലും രണ്ട് ടേം എന്ന നിബന്ധന തിരുത്തേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സി.പി.എം നേതൃത്വം. ആര്‍ക്കും പ്രത്യേകമായി ഒരു ഇളവും നല്‍കില്ല. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് നിര്‍ദേശിച്ചത്. ബംഗാളില്‍ സി.പി.എമ്മിന് സംഭവിച്ച പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇത്തരമൊരു തീരുമാനം സി.പി.എം എടുത്തിരിക്കുന്നത്.
Read Also : അധികാര മോഹവുമായി വീണ്ടും മത്സരിക്കാനൊരുങ്ങി ഇബ്രാഹിംകുഞ്ഞ്, മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ജില്ലാകമ്മിറ്റി
രണ്ട് ടേം നിബന്ധന കര്‍ശനമാക്കിയപ്പോള്‍ തോമസ് ഐസക്ക്, ജി.സുധാകരന്‍, പി. ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ക്കെല്ലാം സീറ്റ് നഷ്ടമായിരുന്നു. ഇവരുടെ ജില്ലകളില്‍ നിന്ന് പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. ഐസക്കിനെയും സുധാകരനെയും മത്സരിപ്പിച്ചില്ലെങ്കില്‍ മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിക്കില്ലെന്ന് അവിടെയുള്ള ജില്ലാ കമ്മിറ്റികള്‍ തന്നെ പറയുന്നു. പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളില്‍ വലിയ എതിര്‍പ്പുകള്‍ വന്നത് സി.പി.എമ്മിനെ ബാധിച്ചിട്ടില്ല. പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളെ വരെ പ്രവര്‍ത്തകര്‍ വിളിച്ച് അതൃപ്തി അറിയിച്ചിട്ടുണ്ട്. സമ്മര്‍ദം കടുപ്പിച്ചാലും തീരുമാനം മാറ്റില്ലെന്ന് കഴിഞ്ഞ ദിവസം വിജയരാഘവന്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ബംഗാളില്‍ തുടര്‍ച്ചയായി ജയിച്ചവര്‍ തന്നെ തുടര്‍ന്ന് പോയി കൊണ്ടിരുന്നതാണ് സിപിഎമ്മിന് അധികാരം നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. പാര്‍ട്ടിയുടെ അടിത്തറയും ഇതോടെ ഇളകി പോയിരുന്നു. ബംഗാളില്‍ മുന്‍നിര നേതാക്കള്‍ തുടര്‍ച്ചയായി മത്സരിച്ചത് കാരണം അവര്‍ക്ക് പ്രായമായപ്പോഴേക്കും പാര്‍ട്ടിയെ ആരും നയിക്കാനില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചിരുന്നു. രണ്ട് ടേം എന്ന വ്യവസ്ഥയ്ക്കു നേരെ വിമര്‍ശനം വന്നപ്പോഴാണ് പിണറായി തന്നെ ഇത് തന്റെ ലാസ്റ്റ് ടേമാണെന്ന് വ്യക്തമാക്കിയത്. അടുത്ത തവണ താനും മത്സരത്തിനുണ്ടാവില്ലെന്നായിരുന്നു പിണറായിയുടെ വിശദീകരണം. ഇത് തന്നെ നേതാക്കള്‍ക്ക് തൃപ്തികരമായ മറുപടിയായിരുന്നു.
Post Your Comments