Latest NewsNewsIndia

‘ബിജെപിയുടെ പണം വാങ്ങിക്കോ, എന്നിട്ട് തൃണമൂലിന് വോട്ട് ചെയ്യണം’; മമത ബാനർജി, ഒരു മുഖ്യമന്ത്രി പറയേണ്ട വാക്കുകളാണോ ഇത്?

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികൾ തമ്മിലുള്ള പോരാട്ടവും ആരംഭിച്ച് കഴിഞ്ഞു. പരസ്യ പോരിലേക്കാണ് ബംഗാളികൾ കാര്യങ്ങൾ പോകുന്നത്. ബിജെപി പണം തന്ന് പ്രലോഭനപ്പെടുത്തുകയാണെങ്കിൽ മടിക്കാതെ പണം വാങ്ങിക്കൊള്ളാനും പക്ഷേ, വോട്ട് തൃണമൂലിന് തന്നെ ചെയ്യണമെന്നും ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വടക്കന്‍ ബംഗാളിലെ സിലിഗുരിയില്‍ നടന്ന ഇന്ധനവര്‍ധനയ്‌ക്കെതിരേ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത ബാനർജി.

Also Read:കോവിഡ് അതിവ്യാപനത്തിൽ ഭയന്ന് വിറച്ച് മഹാരാഷ്ട്ര ; മണിക്കൂറുകൾ കൊണ്ട് മാത്രം പതിനായിരത്തിലധികം രോഗികൾ

ബിജെപി വോട്ട് പണം കൊടുത്ത് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് സ്വീകരിച്ച്‌ തൃണമൂലിന് തന്നെ വോട്ട് ചെയ്യണമെന്നാണ് മമത ആഹ്വാനം ചെയ്യുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് നിലാപാടുകള്‍ക്കെതിരേ ആഞ്ഞടിച്ച് പ്രതികരിക്കുകയായിരുന്നു മമത. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നേതാക്കൾ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഇത് പണം കൊടുത്ത് സ്വാധീനിച്ചാണെന്നായിരുന്നു മമതയുടെ ആരോപണം. ഇത്തവണത്തെ മമതയുടെ എതിരാളി മുന്‍ മന്ത്രിയും മമത കാബിനറ്റിലെ മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയാണ്.

മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി പാർട്ടി സെക്രട്ടറിയെ പോലെ വളരെ വിലകുറഞ്ഞ ഭാഷയിൽ സംസാരിക്കാമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. പണം വാങ്ങി വോട്ട് ചെയ്യണമെന്നൊക്കെ ചതിയുടെ ഭാഷ ജനങ്ങൾക്ക് പറഞ്ഞ് പഠിപ്പിക്കുന്ന മുഖ്യമന്ത്രിയാണോ മമത എന്ന ചോദ്യം ബിജെപി ഉയർത്തി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button