KeralaLatest NewsNewsIndia

ഉമ്മൻ ചാണ്ടിയെ സ്റ്റാലിൻ അപമാനിച്ചിട്ടില്ല; 25 സീറ്റുകൾ ലഭിച്ചപ്പോൾ മറുകണ്ടം ചാടി അഴഗിരി

ഉമ്മൻ ചാണ്ടിയെ സ്റ്റാലിൻ അപമാനിച്ചിട്ടില്ലെന്ന് അഴഗിരി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഡി എം കെ അപമാനിച്ചുവെന്ന പ്രസ്താവനയിൽ നിന്നും മറുകണ്ടം ചാടി തമിഴ്നാട് കോൺഗ്രസ് പ്രസിഡൻ്റ് കെ എസ് അഴഗിരി. മുഖ്യമന്ത്രിയെ സ്റ്റാലിൻ അപമാനിച്ചുവെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് അഴഗിരി വ്യക്തമാക്കി. തമിഴ്നാട്ടിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് – ഡി എം കെ സഖ്യം ധാരണയായതിനു പിന്നാലെയാണ് തൻ്റെ മുൻ പ്രസ്താവന തിരുത്തി അഴഗിരി രംഗത്തെത്തിയത്.

തമിഴ്നാട്ടിൽ കോൺഗ്രസിന് 25 സീറ്റുകൾ നൽകാൻ ധാരണയായി. ബിജെപിക്കെതിരായ പോരാട്ടത്തിൽ സഖ്യം അനിവാര്യമാണെന്നാണ് കോൺഗ്രസ് പറയുന്നത്. സീറ്റ് വിഭജനത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികമാണെന്നും അതിനെ, അപമാനിച്ചുവെന്ന തരത്തിൽ വളച്ചൊടിക്കുന്നത് ശരിയല്ലെന്നുമാണ് അഴഗിരി പ്രതികരിച്ചത്.

Also Read:ഐപിഎൽ 2021; ഏപ്രിൽ ഒമ്പതിന് തുടക്കം

സീറ്റ് വിഭജന ചർച്ചയ്ക്കിടെ സ്റ്റാലിൻ ഉമ്മൻ ചാണ്ടിയെ അപമാനിച്ചുവെന്നും ഇതിനെ തുടർന്ന് അഴഗിരി പാർട്ടി നേതാക്കൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. വെള്ളിയാഴ്ചയായിരുന്നു സംഭവം. സീറ്റിൻ്റെ എണ്ണത്തേക്കാൾ മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയോടുള്ള അവഹേളനമാണ് തന്നെ വേദനിപ്പിച്ചതെന്ന് സീറ്റ് ചർച്ചയ്ക്ക് ശേഷം അഴഗിരി വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ, വൈകിട്ട് രാഹുൽ ഗാന്ധി നേരിട്ട് അഴഗിരിയെ ഫോണിൽ ബന്ധപ്പെടുകയും അഭിമാനാർഹമായ സീറ്റുകൾ മുന്നണിയിൽ നിന്ന് വാങ്ങിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button