ചണ്ഡീഗഡ്: രണ്ടുകുട്ടികളുടെ അമ്മയായ യുവതിയോട് അയല്‍വാസിയ്ക്ക് കടുത്ത പ്രണയം. ഇത് ചോദ്യം ചെയ്തതിനു ആറും എട്ടും വയസ് പ്രായമുള്ള ആണ്‍കുട്ടികളെ കഴുത്തുമുറിച്ച് കൊന്നു യുവാവിന്റെ പ്രതികാരം. സംഭവത്തിന് പിന്നാലെ അയല്‍വാസി ജീവൊടുക്കി.
പഞ്ചാബിലെ ലുധിയാനയില്‍ ശനിയാഴ്ചയാണ് സംഭവം. കുട്ടികളുടെ അമ്മയായ യുവതിയെ അയല്‍വാസി പ്രണയിച്ചിരുന്നതായി പൊലീസ് പറയുന്നു. യുവതിയ്ക്ക് ഇയാളോട് അടുപ്പം ഉണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യം പറഞ്ഞ് കുട്ടികളുടെ അച്ഛന്‍ യുവാവിനെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഈ കൊലപാതമെന്നു പോലീസ് പറയുന്നു.
read also:ഇ. ശ്രീധരന് അഭിവാദ്യം അര്‍പ്പിച്ച് പാലാരിവട്ടം പാലത്തിൽ ബിജെപിയുടെ ബൈക്ക് റാലി
യുവതി അടുക്കളയിൽ നിൽക്കുന്ന സമയത്ത് കുട്ടികളെ രണ്ടുപേരെയും യുവാവ് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു കൊലപ്പെടുത്തുക ആയിരുന്നു. ഈ ആയുധം ഉപയോഗിച്ച് തന്നെ സ്വയം ഗുരുതരമായി മുറിവേല്‍പ്പിച്ച ശേഷമാണ് യുവാവ് തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments