ചെന്നൈ: ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ കണ്ടെടുത്തത് 1000 കോടി രൂപയുടെ കള്ളപ്പണം. ചെന്നൈ ആസ്ഥാനമായ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിലാണ് ആയിരം കോടിയുടെ കള്ളപ്പണം കണ്ടെടുത്തത്. 1.2 കോടിയുടെ കണക്കില്ലാത്ത പണവും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ പ്രമുഖ ലോഹവ്യാപാര സ്ഥാപനത്തിലും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറിയിലുമാണ് ആദായനികുതി വകുപ്പ് റെയ്ഡ് നത്തിയത്.
ചെന്നൈ, മുംബൈ, കോയമ്പത്തൂർ, മധുര, ട്രിച്ചി, തൃശൂർ, നെല്ലൂർ, ജയ്പൂർ, ഇൻഡോർ എന്നിവിടങ്ങളിലായി 27 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തു. സ്രോതസ് വെളിപ്പെടുത്താത്ത 1000 കോടി രൂപയുടെ പണമാണ് പിടിച്ചെടുത്തത്. വ്യാജ അക്കൗണ്ടുകളിലേയ്ക്ക് പണം ഡെപ്പോസിറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
നോട്ട് നിരോധന സമയത്തും വൻതോതിൽ അനധികൃതമായി പണം അക്കൗണ്ടുകളിലേയ്ക്ക് ഡിപ്പോസിറ്റ് ചെയ്തതായും പരിശോധനയിൽ വ്യക്തമായി. അനധികൃതമായി പണം വായ്പ നൽകിയെന്നും റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments