Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsIndia

‘ഡാ… ഷിബു സാധനം കിട്ടി കെട്ടോ’; സന്ദീപാനന്ദ ഗിരിയെ തിരിഞ്ഞ് കൊത്തി സ്വന്തം വാക്കുകൾ, ഐ ഫോൺ വിവാദത്തിൽ ട്രോൾ മഴ

ഐ ഫോൺ വിവാദത്തിൽ സന്ദീപാനന്ദഗിരിയുടെ പഴയ പോസ്റ്റ് വൈറൽ

സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി ഐ ഫോൺ വിവാദം. ഡോളർ കടത്തുകേസിലെ പ്രതി സന്തോഷ് ഈപ്പൻ സമ്മാനിച്ച ഫോൺ സ്വപ്ന സുരേഷ് നൽകിയത് കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിക്കാണെന്ന കസ്റ്റംസ് റിപ്പോർട്ട് ചൂടോടെ ചർച്ച ചെയ്ത് കേരളം. കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുകളാണ് ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്നും ഇന്നലെയുമായി പുറത്തുവിട്ടിരിക്കുന്നത്.

Also Read:നേതാക്കളുടെ ഭാര്യമാർക്കു സീറ്റ് താലത്തിൽ വച്ച് നൽകുന്നു, പാർട്ടിക്കു വേണ്ടി പോരാടിയ ജയരാജനെ തഴയുന്നു; അണിയറയിലെ കളികൾ

ഐ ഫോൺ വിവാദം കുഴപ്പിക്കുന്നവരിൽ സ്വാമി സന്ദീപാനന്ദഗിരിയുമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കാനായി സ്വപ്ന സുരേഷ് തന്റെ പക്കല്‍നിന്ന് ഐഫോണുകള്‍ വാങ്ങിയെന്ന് സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയപ്പോൾ ചെന്നിത്തലയെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തിയിരുന്നു. അന്ന് പറഞ്ഞ വാക്കുകൾ ഇപ്പോൾ അദ്ദേഹത്തിന് തന്നെ വിനയായിരിക്കുകയാണ്. ഐ ഫോൺ നൽകിയത് വിനോദിനിക്കാണെന്ന വാർത്തകൾ പുറത്ത് വന്നതോടെ ട്രോളർമാർ സന്ദീപാനന്ദഗിരിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി. ഇതോടെ, സ്വന്തം വാക്കുകൾ തിരിഞ്ഞ് കൊത്തിയിരിക്കുകയാണ് ഇദ്ദേഹത്തെ.

Also Read:കാറ്റാടി യന്ത്രത്തിന്‍റെ പേരിൽ ലക്ഷങ്ങൾ തട്ടിയ കേസ് ; സരിത എസ്. നായർക്ക് അറസ്റ്റ് വാറന്റ്

ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ സന്ദീപാനന്ദഗിരി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ: ‘നമ്മൾ ജീവിക്കുന്നത് ശാസ്ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ചിട്ടുള്ള കാലത്താണെന്ന് മറന്നു പോകരുത്! ഐഫോൺ വാങ്ങിയ ബില്ലിൽ ഫോണിന്റെ ബാച്ച് നമ്പർ ഉണ്ടാകും. അതുവഴി ഫോൺ ഇപ്പോൾ എവിടെയാണ് ആരുടെ കയ്യിലാണെന്ന് അറിയാൻ കേവലം നിമിഷങ്ങൾ മാത്രം മതി.
ജാഗ്രതൈ.’

പഴയ പോസ്റ്റ് കുത്തിപ്പൊക്കിയതോടെ, പരിഹാസ കമൻ്റുകൾ കൊണ്ട് നിറയുകയാണ് കമൻ്റ് ബോക്സ്. ഡാ ഷിബു. സാധനം കിട്ടി കേട്ടോ!!! നിന്റെ നേതാവിന്റെ പെണ്ണുമ്പിള്ളയുടെ ബാഗിൽ ഉണ്ട് എന്നൊരാൾ കമൻ്റ് ചെയ്യുന്നു. ‘എന്തൊക്കെ ബഹളമായിരുന്നു? ഇപ്പൊ പവനായി ശവമായി’ എന്നു തുടങ്ങുന്ന കമൻ്റുകളാണ് പോസ്റ്റിൽ നിറയുന്നത്.

https://www.facebook.com/swamisandeepanandagiri/posts/4785286978163098

shortlink

Related Articles

Post Your Comments

Related Articles


Back to top button