കണ്ണൂര്‍: അഴിക്കോട് ഇത്തവണ ജനവിധി തേടാൻ നികേഷ് കുമാർ ഇല്ല. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെവി സുമേഷ് നികേഷിന് പകരം അഴിക്കോട് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ട്. അഴീക്കോട് മണ്ഡലത്തില്‍ യുഡിഎഫിനു വേണ്ടി സിറ്റിങ് എംഎല്‍എ കെ.എം.ഷാജി തന്നെ വീണ്ടും ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കിൽ സുമേഷും ഷാജിയും നേർക്കുനേർ മത്സരിക്കും.
കഴിഞ്ഞ തവണ ഇവിടെ നികേഷ് കുമാറാണ് മത്സരിച്ചത്. എംവി രാഘവന്റെ മകന്‍ കൂടിയായ നികേഷിനെ മറികടന്ന് സുമേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൻ്റെ പിന്നിലെ യഥാർത്ഥ ലക്ഷ്യം വിജയം തന്നെയാണ്. അഴിക്കോട് ജില്ലാ നേതൃത്വവും സുമേഷിനാണ് മുൻഗണന നൽകുന്നത്. മുസ്ലിം ലീഗിലെ പ്രശ്‌നങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് എല്ലാവർക്കുമുള്ളത്.
അതേസമയം, യു ഡി എഫ് വൻ പദ്ധതിയാണ് തയ്യാറാക്കുന്നത്. ഷാജിക്കു മാത്രമാണു മണ്ഡലത്തില്‍ വിജയിക്കാനാവുക എന്ന നിഗമനത്തിലേക്ക് നേതൃത്വം എത്തിയതോടെയാണ് മണ്ഡലത്തിൽ ഷാജിയെ തന്നെ ഉറപ്പിച്ചത്. 2016 ല്‍ എം വി നികേഷ് കുമാറിനെ 2287 വോട്ടിനു തോല്‍പിച്ചു. ഷാജിയെ മറികടക്കാന്‍ സുമേഷിന്റെ യുവത്വത്തിന് കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ.
Post Your Comments