നിര്‍മ്മാണ വ്യവസായത്തിന് ഏറ്റവും വലിയ ഘടകമാണ് സിമന്റ്. ഹൗസിംഗ് സെക്ടറില്‍ 55 ശതമാനം മുതല്‍ 65 ശതമാനം വരെ സിമന്റ് ആവശ്യമാണ്. ഇ൯ഫ്രാസ്ട്രക്ച്ചര്‍ മേഘലയില്‍ സിമന്റിന്റെ ഉപയോഗം 15 മുതല്‍ 25 ശതമാനം വരെയാണ്. വാണിജ്യ വ്യവസായ മേഖലയില്‍ ഇത് 10 മുതല്‍ 15 ശതമാനം വരെയാണെന്ന് കണക്ക് സൂചിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കെട്ടിട നിര്‍മ്മാണ കമ്ബനികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അപ്രതീക്ഷിതമായി എത്തിയ സിമന്റ് വില വര്‍ധന നിര്‍മ്മാതാക്കളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ധം രൂപപ്പെടുത്തുമെന്നുറപ്പാണ്.
Also Read:വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
അടുത്ത ആഴ്ച്ച മുതല്‍ പല നിര്‍മ്മാണ സൈറ്റുകളിലും ജോലികൾ നിലക്കാണ് സാധ്യതയുണ്ട്.
തെന്നിന്ത്യയിലെ സിമന്റ് നിര്‍മ്മാതാക്കളുടെ സംഘടന സിമന്റ് വില വര്‍ധന സംബന്ധിച്ച ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. നിര്‍മ്മാണ കമ്ബനികള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച സംഘടന കെട്ടിടങ്ങള്‍ക്ക് വില കൂട്ടാനുള്ള തന്ത്രമാണ് ഈ ആരോപണങ്ങള്‍ എന്നും അഭിപ്രായപ്പെട്ടു. സാധാരണക്കാരായ തൊഴിലാളികളെയാണ് ഈ പ്രശനം അധികമായി ബാധിക്കാൻ സാധ്യതയുള്ളത്. കേരളത്തിലെ പല കുടുംബങ്ങളുടെയും അന്നം ഈ നിര്മാണത്തൊഴിലുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തിൽ മുടങ്ങിപ്പോയ ജോലികളുടെ നഷ്ടങ്ങൾ തന്നെ തൊഴിലാളികൾ നികത്തിവരുന്നതേയുള്ളു അതിനിടയിലെ ഈ വിലക്കയറ്റം വലിയ വെല്ലുവിളി തന്നെ സൃഷ്ടിക്കാനിടയുണ്ട്
Post Your Comments