Latest NewsNewsIndiaWomenLife Style

ഒരു ഗ്രാമത്തിൻ്റെ ദാഹം അകറ്റിയ 19കാരി; യഥാർത്ഥ പരിസ്ഥിതി പ്രവർത്തക, പ്രധാനമന്ത്രി അഭിനന്ദിച്ച ബബിത രജ്പുത്ത് ആര്?

ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഭാരതത്തിലെ ഓരോ ചെറിയ കോണിൽ സംഭവിക്കുന്ന കാര്യങ്ങൾ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്നുണ്ട്. അതിൻ്റെ ഏറ്റവും വലിയ തെളിവ് ആണ് കഴിഞ്ഞ മൻ കി ബാത്തിൽ അദ്ദേഹം ചിലരെ പേരെടുത്ത് പ്രശംസിച്ചു എന്നത്. കുമരകം മഞ്ചാടിക്കരി സ്വദേശി രാജപ്പനും മദ്ധ്യപ്രദേശ് സ്വദേശിനി ബബിത രാജ്പുത്തും ഇതിൽ ചില ഉദാഹരണങ്ങൾ മാത്രം. ചേർത്തുപിടിക്കേണ്ടവരെ എന്നും മോദി ചേർത്തുപിടിച്ചിട്ടുണ്ട്. മന്‍ കി ബാത്തില്‍ മഴവെള്ളം സംഭരിക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് പ്രധാനമന്ത്രി ഒരു ഗ്രാമത്തിൻ്റെ ദാഹം അകറ്റിയ ബബിതയെ കുറിച്ചും അഭിമാനത്തോടെ പറഞ്ഞത്. രാജപ്പനെ കുറിച്ച് നമുക്കറിയാം, ഒരു ഗ്രാമത്തിൻ്റെ ദാഹം അകറ്റാൻ പത്തൊൻപതുകാരിയായ ബബിതയ്ക്ക് എങ്ങനെ സാധിച്ചു എന്നറിയണ്ടേ?

Also Read:പ്രധാനി മുഖ്യമന്ത്രി തന്നെ, ശിവശങ്കർ കണ്ണി മാത്രം; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി പുറത്ത്

മദ്ധ്യപ്രദേശിലെ ബുണ്ടേല്‍ഖണ്ഡ് അഗ്രോഥയ ആണ് ബബിതയുടെ നാട്. ഈ ഗ്രാമം ഏറെ നാളായി കൊടിയ വരള്‍ച്ചയിലായിരുന്നു. ഏറെ ദൂരത്ത് നിന്നും വേണം അമ്മമാർക്ക് വെള്ളം ശേഖരിക്കുവാൻ. 2020ൽ ഇവിടെ മഴ പെയ്തത് ആകെ രണ്ട് പ്രാവശ്യമാണ്. വളരെ കുറവ് മഴ ലഭിച്ചിട്ടും ഇന്ന് ഇവിടെ പത്ത് കിണറുകളും അഞ്ച് കുഴൽക്കിണറുകളും കർഷകരുടെ കൃഷിയിടത്തിനു ചുറ്റിനും സുലഭമായ വെള്ളമാണുള്ളത്. കൃഷിസ്ഥലത്തിന് ചുറ്റുമുള്ള കനാലുകൾ നിറഞ്ഞൊഴുകുന്നു. പ്രദേശത്തെ 1,400 ഗ്രാമവാസികളും വരൾച്ചബാധിത പ്രദേശമായ ബുണ്ടേൽഖണ്ഡിൽ സമാധാനപരമായ ജീവിതം നയിച്ച് പോരുകയാണ്. ഇതിനെല്ലാം കാരണമായത്, ബബിതയെന്ന 19കാരിയും.

Also Read:‘ചാണ്ടി ഉമ്മന്റെ പ്രസംഗം പാണക്കാട്ടെ നിർദ്ദേശപ്രകാരം, ഹാഗിയ സോഫിയ പരാമര്‍ശത്തിന് മാപ്പ് നല്‍കില്ല’ : തൃശൂർ അതിരൂപത

2018 വരെ ഇവിടെ ജലത്തിനു ക്ഷാമമായിരുന്നു. ഏറെ ദൂരത്ത് നിന്നും വെള്ളം ശേഖരിച്ചെത്തുന്ന വീട്ടമ്മമാരുടെ കഷ്ടപ്പാടുകള്‍ കണ്ടതോടെയാണ് ബബിത ഇതിനൊരു പരിഹാരം കാണണമെന്നാഗ്രഹിച്ച് മുന്നോട്ട് വന്നത്. ചെറിയ തടാകത്തിലെ വെള്ളം ഒരു സ്ഥാനത്ത് ശേഖരിക്കുക എന്നതായിരുന്നു ലക്ഷ്യം. മഴവെള്ളം കുന്നിന്റെ ഒരു വശത്തേക്ക് തിരിച്ചുവിടുന്നതിനായി തടാകം നിറയ്ക്കുന്നതിനായി തോട് അഥവാ ചാൽ കീറി. 2018 പകുതിയോടെ എൻ‌ജി‌ഒ അംഗങ്ങളായ പർ‌മാർത്ത് സമാജ് സേവി ഗ്രാമം സന്ദർശിക്കുകയും പ്രതിസന്ധി പരിഹരിച്ച് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. 2018 വേനൽക്കാലത്ത് പർവതനിരയിലൂടെ മൂന്ന് ചെക്ക് ഡാമുകൾ കുഴിക്കാൻ കുറച്ച് സന്നദ്ധപ്രവർത്തകർ സഹായിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജലനിരപ്പ് ഉയർത്തി ഗ്രാമീണരെ സഹായിക്കാൻ ഇതിനായി. വനം അധികൃതരുമായി ഏകോപിപ്പിക്കാനും കുഴിക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകൾ നൽകാനും സഹായിക്കുമെന്ന് എൻ‌ജി‌ഒ ഗ്രാമത്തിന് ഉറപ്പ് നൽകി.

Also Read:പ്രധാനി മുഖ്യമന്ത്രി തന്നെ, ശിവശങ്കർ കണ്ണി മാത്രം; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി പുറത്ത്

ഗ്രാമവാസികൾ അനുഭവിക്കുന്ന മോശം ജീവിത സാഹചര്യങ്ങളെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരങ്ങൾ അറിയിച്ചത് ബബിതയാണ്. ജലലഭ്യത ഉണ്ടാകുന്നതോടെ ഇത് പ്രദേശത്തെ വന്യജീവികളെ സഹായിക്കുമെന്നും ബബിത വനം വകുപ്പിനെ ബോധിപ്പിച്ചു. വനവൽക്കരണത്തിനും മറ്റ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും വനംവകുപ്പിനെ സഹായിക്കുമെന്ന് ഗ്രാമവാസികൾ വാഗ്ദാനം ചെയ്തു. 2017 അവസാനത്തോടെ അനുമതികൾ അംഗീകരിച്ചു, 2018 ജനുവരിയിൽ പണി ആരംഭിച്ചു. വനം വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്നാണ് ബബിത തൻ്റെ പദ്ധതിയുമായി മുന്നോട്ട് പോയത്. കൂട്ടിന് 200 സ്ത്രീകളുമുണ്ടായിരുന്നു. തുടക്കത്തിൽ 20 വീട്ടമ്മമാരായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അത് 200 ആയി മാറി. എല്ലാവരുടെയും കഠിനപ്രയത്നത്തിൻ്റെ ഫലമായി 107 മീറ്റർ നീളമുള്ള തോട് നിർമിച്ചു. ഏഴ് മാസം സമയമെടുത്താണ് പദ്ധതി നടപ്പിലായത്. ഓരോ തുള്ളിയും പ്രാധാന്യമാണെന്ന് ഈ പദ്ധതിയിലൂടെ തങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ഗ്രാമവാസികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button