CinemaLatest NewsIndiaBollywoodNewsEntertainment

കാമുകി തപ്സിക്കെതിരായ ഐ.ടി റെയ്ഡ് തന്നെ അസ്വസ്ഥനാക്കുന്നു : ഇന്ത്യൻ ബാഡ്മിന്റൻ ടീം പരിശീലകന്റെ ട്വീറ്റ് വിവാദത്തിൽ

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു എന്നിവര്‍ക്കെതിരേ നികുതി തട്ടിപ്പിൽ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡിൽ നടപടികളില്‍ പുതിയ വിവാദം. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെ പരിശീലകനായി നിയമിതനായ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ബാഡ്മിന്റണ്‍ കളിക്കാരന്‍ മത്തിയാസ് ബോ ആണ് ട്വീറ്റുമായി രംഗത്തെത്തിയത്. കാമുകി തപ്സി പന്നുവിനെതിരായ ആദായനികുതി റെയ്ഡില്‍ ഇടപെടാന്‍ കായിക മന്ത്രി കിരണ്‍ റിജിജുവിനോട് ആവശ്യപ്പെട്ട് ബോ ട്വീറ്റ് ചെയ്തതാണ് വിവാദമായത്. തപ്സിയെക്കുറിച്ചുള്ള ‘അനാവശ്യ സമ്മര്‍ദ്ദം’ കാരണം തപ്‌സിയും അവരുടെ മാതാപിതാക്കളും അസ്വസ്ഥരാണെന്നും വിഷയത്തില്‍ കേന്ദ്രകായിക മന്ത്രി ഇടപെടണമെന്നുമായിരുന്നു ബോയുടെ ട്വീറ്റ്.

ഡോളര്‍ വിജയനും കേസില്‍ ബന്ധമുള്ളവര്‍ക്കും ‘ഉറപ്പാണ്’ ജയില്‍ : കെ. സുരേന്ദ്രൻ

ഇപ്പോള്‍ റെയ്ഡ് നടക്കുന്ന ചില സ്ഥാപനങ്ങളുമായി മത്തിയാസിനുള്ള ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ഇതിനു പിന്നാലെയാണ്. ദേശീയ കളിക്കാരുടെ പരിശീലകനെന്ന പദവി കൂടാതെ, പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ പങ്കെടുക്കുന്ന ബാഡ്മിന്റണ്‍ ടീമായ പൂനെ 7 ഏസസിന്റെ പരിശീലകനുമാണ് മത്തിയാസ് ബോ. കാമുകി തപ്സി പന്നു, ടാലന്റ് മാനേജ്മെന്റ് കമ്പനിയായ കെ.ആര്‍.ഐ എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ഉടമസ്ഥതയിലാണ് പൂനെ 7 ഏസസ്. പരിശീലകനാകുന്നതിനുമുമ്പ്, മരിയാസ് നേരത്തെ പൂനെ 7 ഏസസിനായി പി.ബി.എല്ലില്‍ കളിച്ചിരുന്നു.

തന്നെച്ചൊല്ലി ബി.ജെ.പിയില്‍ ആശയക്കുഴപ്പമില്ല, ജനസേവനം മാത്രമാണ് ലക്ഷ്യം : ഇ. ശ്രീധരന്‍

കെ.ആര്‍.ഐയുടെ ഉടമസ്ഥതയിലുള്ള ബാഡ്മിന്റണ്‍ ടീമുമായി മത്തിയാസ് ബോയ്ക്ക് അടുത്ത ബന്ധമുള്ളതിനാല്‍ നികുതി വെട്ടിപ്പ് അന്വേഷിക്കുന്നതില്‍ നിന്ന് ആദായനികുതി വകുപ്പിനെ പിന്‍വലിപ്പിക്കാന്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ തന്നെ വിദേശിയായ ഒരു പരിശീലകന്‍ നേരിട്ട് ഇടപെട്ടതാണ് ഇപ്പോള്‍ വിവാദമായത്.

അനുരാഗ് കശ്യപിന്റെ ഫാന്റം സിനിമയിലും മറ്റു സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകള്‍ക്ക് ശേഷം കെ.ആര്‍.ഐ എന്റര്‍ടൈന്‍മെന്റിന്റെ ഓഫീസുകളും ഇന്നലെ ഐ.ടി റെയ്ഡ് നടത്തിയിരുന്നു. തപ്സി ഉള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് ഈ കമ്പനിയുമായി അടുത്ത ബന്ധമുണ്ട്. ഫാന്റം ഫിലിംസുമായി കമ്പനിക്ക് ബന്ധമുണ്ടെന്നും അവരുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കുകയാണെന്നും ഐ.ടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button