KeralaCinemaMollywoodLatest NewsNewsIndiaEntertainment

ഭാവന ഇരുന്ന വേദിയിൽ സ്ത്രീപീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപും ഉണ്ടല്ലോ;പ്രതിഷേധമൊന്നും ഇല്ലേയെന്ന് ശ്രീജിത്ത് പണിക്കർ

ഭാവനയ്‌ക്കൊപ്പം ഒരേ വേദിയിൽ അനുരാഗ് കശ്യപും: സർക്കാരിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) തുടക്കം കുറിച്ച ചടങ്ങ് ഏറെ ചർച്ചയായിരുന്നു. നടി ഭാവനയുടെ സർപ്രൈസ് എൻട്രി ആയിരുന്നു ഇതിനു കാരണം. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച്, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, നാല് അതിഥികളായിരുന്നു ഉണ്ടായിരുന്നത്. ഐ.എസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ ടര്‍ക്കിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രം മെര്‍ഹനയിലെ നായിക നടി അസ്‍മരി ഹഖ്, പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവരായിരുന്നു ചടങ്ങിന്റെ മുഖ്യ ആകർഷണം.

ഭാവനയെ ക്ഷണിച്ച സർക്കാർ തീരുമാനത്തിന് കൈയ്യടിക്കുന്നവർ എന്തുകൊണ്ടാണ് അനുരാഗ് കശ്യപിനെ ക്ഷണിച്ച തീരുമാനത്തെ വിമർശിക്കാത്തതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും ഇതേ സംശയമുന്നയിക്കുന്നുണ്ട്. ഭാവനയെ മുഖ്യാതിഥി ആക്കിയ അതേ ചടങ്ങിൽ തന്നെ, സ്ത്രീപീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപിനെയും മുഖ്യാതിഥിയായി കേരള സർക്കാർ ക്ഷണിച്ചത് എന്തിനാണെന്നും ആർക്കും ഇതിനെതിരെ പ്രതിഷേധമൊന്നും ഇല്ലേ എന്നും ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു.

Also Read:‘ഗോവയിൽ പോയി കളി കാണും’: ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാൻ ഗോവയിലേക്ക് പോയ യുവാക്കൾക്ക് ദാരുണാന്ത്യം

‘അഭിനയരംഗത്തേക്ക് തിരിച്ചുവന്ന മലയാളത്തിന്റെ പ്രിയനടി ഭാവനയെ മുഖ്യാതിഥി ആക്കിയ അതേ ചടങ്ങിൽ തന്നെ സ്ത്രീപീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപിനെയും മുഖ്യാതിഥിയായി കേരള സർക്കാർ ക്ഷണിച്ചത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ആർക്കും പ്രതിഷേധം ഒന്നുമില്ലേ? ഡബ്‌ള്യുസിസി ഒക്കെ ഇപ്പോഴും ഉണ്ടോ?’, ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, മറ്റുള്ളവർ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുമ്പോൾ നാം ജീവിക്കുന്ന കാലത്തെ കൃത്യമായി അടയാളപ്പെടുത്താനാണ് മലയാള സിനിമ പരിശ്രമിക്കുന്നതെന്ന് ചടങ്ങിൽ അതിഥിയായി എത്തിയ അനുരാഗ് കശ്യപ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ഉണ്ടാകുന്നത് ഇപ്പോൾ മലയാളത്തിലാണ്. മുഖ്യധാരാ സിനിമകളിലും മികച്ച പരീക്ഷണങ്ങൾ നടക്കുന്നു എന്നതാണ് മലയാളത്തിന്റെ മേന്മയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button