Latest NewsKeralaNews

ഡോളര്‍ വിജയനും കേസില്‍ ബന്ധമുള്ളവര്‍ക്കും ‘ഉറപ്പാണ്’ ജയില്‍ : കെ. സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫിനും ഡോളര്‍ കേസില്‍ ജയില്‍ ‘ഉറപ്പാണെ’ന്ന് പരിഹസിച്ച്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉയര്‍ത്തുന്ന മുദ്രാവാക്യം അവരുടെ കാര്യത്തില്‍ സത്യമായിവരുകയാണ്. അദേഹം പരിഹസിച്ചു. വിജയ യാത്രയ്ക്ക് കൊല്ലം ജില്ലയിലെ കുണ്ടറയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

രാജ്യ ദ്രോഹ പ്രവര്‍ത്തനമായ ഡോളര്‍ കൈമാറ്റത്തിലൂടെ പിണറായിക്കും സാമ്പത്തിക നേട്ടമണ്ടായി എന്നാണ് സ്വപ്‌ന നല്‍കിയിരിക്കുന്ന മൊഴി. ഡോളര്‍ കടത്തുകേസില്‍ പങ്കാളിയായ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി പിണറായി വിജയന് വഴിവിട്ടബന്ധമുണ്ടെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. രഹസ്യമൊഴിയായതിനാല്‍ ആരെങ്കിലും പറയിച്ചതാണെന്നും പറയാന്‍ കഴിയില്ല. എന്തായലും ഡോളര്‍ വിജയനും കേസില്‍ ബന്ധമുള്ളവര്‍ക്കും ഉറപ്പാണ് ജയില്‍ എന്ന് സുരേന്ദ്രന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയ്ക്കും, സ്പീക്കര്‍ക്കുമെതിരെയുള്ള കസ്റ്റംസ് സത്യവാങ്മൂലം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണമാണ് കസ്റ്റംസ് മുന്നോട്ടു വയ്ക്കുന്നത്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയ്ക്ക് പുറമെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ ഇടപാടില്‍ പങ്കുണ്ടെന്നും കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും, മുഖ്യമന്ത്രി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു എന്നും സ്വപ്നയുടെ മൊഴിയില്‍ ഇതിന് തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button