തന്നെച്ചൊല്ലി ബി.ജെ.പിയില്‍ ഒരാശയക്കുഴപ്പവുമില്ലെന്ന് മെട്രോമാന്‍ ഇ, ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല താന്‍, തന്നെ മുന്‍നിര്‍ത്തിയാവും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും ശ്രീധരന്‍ പറഞ്ഞു. കഴിഞ്ഞദിവസം ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍, പ്രസ്താവനയില്‍ കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതോടെ സുരേന്ദ്രന്‍ തിരുത്തുമായി രംഗത്തെത്തി.
ശ്രീധരന്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നുവെന്നുമാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും അഭിപ്രായവുമായി രംഗത്തുവന്നിരുന്നു.
ഇതേത്തുടടർന്നാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശ്രീധരന്‍ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും, പാര്‍ട്ടി അത്തരം നിര്‍ദേശം വച്ചാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പാറഞ്ഞു. പദവികൾ ആഗ്രഹിച്ചല്ല ബി.ജെ.പിയില്‍ ചേര്‍ന്നത്. ജനസേവനം മാത്രമാണ് ലക്ഷ്യം. ബി.ജെ.പി കേന്ദ്രനേതൃത്വമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാറുള്ളത്. വിവാദങ്ങളില്‍ വിഷമമില്ലെന്നും, രാഷ്ട്രീയത്തിൽ ഇതെല്ലാം സഹജമാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
Post Your Comments