കൊച്ചി: കേരളം തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. വിജയ സാധ്യത കണക്കിലാക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന്റെ തിരക്കിലാണ് ഓരോ രാഷ്ട്രീയ പാർട്ടികളും. എന്നാൽ ഇടതുപക്ഷ സ്ഥാനാർഥി പട്ടികയിൽ മന്ത്രിമാരുടെ ഭാര്യയും ബന്ധുക്കളും ഇടം നേടിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ നേതാക്കന്‍മാരുടെ ഭാര്യമാരും ബന്ധുക്കളും ഇടംപിടിച്ചതിനെ വിമര്‍ശിച്ച് അഡ്വ. രശ്മിതാ രാമചന്ദ്രന്‍. സമൂഹമാധ്യമത്തിലൂടെയാണ് രശ്മിതയുടെ വിമര്‍ശനം.
‘രാഷ്ട്രീയപ്പാര്‍ട്ടികളോട് മൊത്തമായാണ്…ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നത്, വംശാധിപത്യത്തിലല്ല. അച്ഛനു ശേഷം മക്കള്‍, ഭര്‍ത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവര്‍ എന്നങ്ങു തീരുമാനിച്ചാല്‍ അതിനെ ജനം ഊളത്തരമെന്നു മാത്രമേ വിളിയ്ക്കൂ അതിനി സ്ഥാനാര്‍ത്ഥി ബന്ധു ചാണ്ടി സാറിന്റെയായാലും ശരി ബാലന്‍ സഖാവിന്റെയായാലും ശരി!’- രശ്മിത കുറിപ്പില്‍ പറയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ബിന്ദു, മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ. പികെ ജമീല, മുന്‍ എംഎല്‍എ എം ദാസന്റെ ഭാര്യ സതീദേവി തുടങ്ങിയവർ സിപിഎം സ്ഥാനാര്‍ഥികളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും ഡിവൈഎഫ്‌ഐ നേതാവുമായ മുഹമ്മദ് റിയാസ് ബേപ്പൂരിൽ സ്ഥാനാര്‍ഥിയാകുമെന്നും സൂചനയുണ്ട്.
Post Your Comments