Latest NewsKeralaNews

എന്റെ രോമത്തില്‍ തൊടാന്‍ പറ്റിയോ? ഉമ്മാക്കി കാണിച്ചത് കൊണ്ടൊന്നും കാര്യമില്ല; കേന്ദ്ര ഏജന്‍സിക്കെതിരെ കെ.ടി ജലീൽ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷിൻറെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മന്ത്രി കെ.ടി.ജലീല്‍.

കേന്ദ്ര ഏജന്‍സികള്‍ നോക്കിയിട്ട് തന്റെ രോമത്തില്‍ തൊടാനായില്ലെന്നും എന്തൊക്കെ ഉമ്മാക്കി കാണിച്ച് പേടിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും കെ.ടി.ജലീല്‍ പറഞ്ഞു. ‘എനിക്കെതിരെ എന്തൊക്കെയാണ് പറഞ്ഞത്. മൂന്ന് അന്വേഷണ ഏജന്‍സികളല്ലേ വട്ടിമിട്ടു പറന്നത്. എന്നിട്ട് അവസാനം എന്റെ രോമത്തില്‍ തൊടാന്‍ പറ്റിയോ അവര്‍ക്കാര്‍ക്കെങ്കിലും. സമാനമായത് തന്നെയാവും ഈ കാര്യത്തിലും ഉണ്ടാകാന്‍ പോകുന്നത്.’-ജലീല്‍ പറഞ്ഞു.

കോൺസുൽ ജനറലിൻ്റെ സഹായത്തോടെ ഡോളർ കടത്തിയെന്നാണ് സ്വപ്ന നൽകിയ രഹസ്യമൊഴി. കോൺസുൽ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. കോൺസുൽ ജനറലുമായി മുഖ്യമന്ത്രി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു എന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. സ്വപ്നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

Read Also :  ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്ക്; ഹൈക്കോടതിൽ കസ്റ്റംസിൻ്റെ സത്യവാങ്മൂലം

സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിലാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡോളർക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കിയത്. ഇവരെ കൂടാതെ മൂന്ന് മന്ത്രിമാർക്കും ഡോളർ ഇടപാടിൽ പങ്കുണ്ടെന്നും കസ്റ്റംസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയ്ക്കും സ്പീക്കർക്കുമെതിരെയുള്ള കസ്റ്റംസ് സത്യവാങ്മൂലം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാരിന് വ്യക്തത വരുത്തേണ്ടതായി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button