Latest NewsCinemaNewsIndiaEntertainment

‘ദേശത്തിന്‍റെ നിയമം പരമോന്നതാണ്​. നിങ്ങളുടെ ജോലി ചെയ്യൂ..’ തപ്സിയുടെ കാമുകന് കേന്ദ്ര മന്ത്രിയുടെ മറുപടി

ബോളിവുഡ്​ നടി തപ്​സി പന്നുവിന്‍റെയും സംവിധായകൻ അനുരാഗ് കശ്യപിന്റെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ്​ പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് രാജ്യത്ത്​​ വിവാദം പുകയുകയാണ്​. സംഭവത്തിൽ തപ്സി പന്നുവിന്‍റെ കാമുകനും ഇന്ത്യൻ ബാഡ്​മിന്‍റൺ കോച്ചുമായ മത്തിയാസ്​ ബോ ട്വിറ്ററിൽ പ്രതികരിച്ചിരുന്നു.

‘ഒരു ചെറിയ കുഴപ്പത്തിൽ പെട്ടിരിക്കുകയാണ്. ചില മികച്ച അത്​ലറ്റുകളുടെ പരിശീലകനെന്ന നിലയിൽ ഞാൻ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ്​. അതേസമയം, നാട്ടിൽ​ ഐ.ടി വകുപ്പ് തപ്​സിയുടെ വീട്​ റെയ്​ഡ്​​ ചെയ്യുന്നു​. അത്​ അവളുടെ കുടുംബത്തിനും പ്രത്യേകിച്ച്​ അവളുടെ മാതാപിതാക്കളിലും അനാവശ്യമായ സമ്മർദ്ദം ഉണ്ടാക്കുകയാണ് ‘​ എന്നായിരുന്നു മാത്തിയാസിന്റെ​ ട്വീറ്റ്​ . ഒപ്പം കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിനോട് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്നും അപേക്ഷിച്ചു.

വൈകാതെ കിരൺ റിജിജുവിന്‍റെ മറുപടിയുമെത്തി. ‘ദേശത്തിന്‍റെ നിയമം പരമോന്നതാണ്​. നാം അത്​ പാലിച്ചിരിക്കണം. വിഷയം നിങ്ങളുടെയും എന്‍റെയും പ്രവർത്തനമേഖലക്ക്​​ പുറത്തുള്ളതാണ്​. ഇന്ത്യൻ കായിക മേഖലയുടെ നല്ലതിനായി നമുക്ക്​ നമ്മുടെ പ്രഫഷണൽ ചുമതലകളിൽ ഉറച്ചുനിൽക്കാം’. എന്നായിരുന്നു അദ്ദേഹം മറുപടിയായി കുറിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button