CinemaLatest NewsNewsBollywoodEntertainmentMovie Gossips

സൈക്കോപാത്ത്, കഞ്ചാവ്, മയക്കുമരുന്ന് എന്നൊക്കെയാണ് എന്നെ പലരും വിളിക്കുന്നത്: വെളിപ്പെടുത്തലുമായി അനുരാഗ് കശ്യപ്

മുംബൈ: താൻ കഞ്ചാവാണെന്ന തെറ്റിദ്ധാരണ ആളുകൾക്കുണ്ടെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് സംവിധായകനും, നിർമ്മാതാവും തിക്കഥാകൃത്തുമായ അനുരാഗ് കശ്യപ്. യഥാർത്ഥത്തിൽ കഞ്ചാവ് തനിക്ക് അലർജിയാണെന്നും ഇക്കാര്യം ആർക്കും അറിയില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു. തന്നെ സൈക്കോപാത്ത്, കഞ്ചാവ്, മയക്കുമരുന്ന് എന്ന് പറഞ്ഞ് പലരും ട്രോളാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അനുരാഗ് കശ്യപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘ഗ്യാങ്സ് ഓഫ് വസീപൂർ, രമൻ രാഘവ് എന്നീ സിനിമകൾ ഒരുക്കിയതു കൊണ്ട് ഞാനൊരു സൈക്കോപാത്ത് ആണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ആദ്യം എന്നെ കാണുന്നത് ആളുകൾക്ക് ഭയമായിരുന്നു. പക്ഷെ ഞാനുമായി ഇടപഴകി കഴിഞ്ഞാൽ അവർ ചിന്തിച്ചതിൽ നിന്നും നേരെ വിപരീതമാണ് ഞാൻ എന്ന് അവർക്ക് മനസിലാകും. പലരും വിചാരിക്കുന്നത് ഞാൻ പുകവലിക്കും എന്നാണ്. കഞ്ചാവ്, മയക്കുമരുന്ന് എന്നൊക്കെ പറഞ്ഞ് പലരും എന്നെ ട്രോളാറുണ്ട്. പക്ഷെ എനിക്ക് അതൊക്കെ അലർജിയാണെന്ന കാര്യം അവർക്ക് അറിയില്ല. എന്റെ അടുത്ത് നിന്ന് ആരെങ്കിലും പുക വലിച്ചാൽ എനിക്ക് അപ്പോൾ തന്നെ ആസ്മ വരും.

പ്രധാനമന്ത്രിയ്ക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

ഒരിക്കൽ ടൊറന്റൊ ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ ഒരാൾ വന്ന്, നിങ്ങൾക്ക് ഞാൻ നല്ലൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞ് ഒരു ബാഗ് തന്നു. അതിൽ പൂക്കൾ ഉണ്ടായിരുന്നു. എനിക്ക് അതിനോട് അലർജിയാണ്. ബാഗിൽ എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള സാധനമാണത് എന്നാണ് അയാൾ പറഞ്ഞത്. ബാഗിനുള്ളിൽ കഞ്ചാവ് ആയിരുന്നു ഉണ്ടായിരുന്നത്. നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ, അത് എന്റെടുത്ത് നിന്നും മാറ്റു എന്ന് ഞാൻ പറഞ്ഞു. ആ സംഭവം എന്നെ കുറിച്ചുള്ള തെറ്റിദ്ധാരണയുടെ ഫലമാണ്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button