Latest NewsNewsIndia

ബലാത്സംഗ വാർത്തകളുടെ കട്ടിംഗ്‌സ് ഉപയോഗിച്ച് ഹിന്ദു ദേവീ-ദേവന്മാരുടെ ഛായാചിത്രങ്ങൾ പ്രദർശിപ്പിച്ച് സർവകലാശാല: പ്രതിഷേധം

ഗുജറാത്ത്: വഡോദരയിലെ മഹാരാജ സായാജിറാവു സർവകലാശാലയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികളെ സംബന്ധിച്ച് വിവാദം കത്തുന്നു. കലാസൃഷ്ടികൾ ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചുകൊണ്ടുള്ളതാണെന്ന് ബി.ജെ.പി ആരോപിച്ചു. ചില വിദ്യാർത്ഥികൾ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ആക്ഷേപകരമായ ഛായാചിത്രങ്ങൾ പ്രദർശിപ്പിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഛായാചിത്രങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി എ.ബി.വി.പിയും ആർ.എസ്.എസും രംഗത്തെത്തി. ബലാത്സംഗ പത്രവാർത്താ കട്ടിംഗ്‌സ് ഉപയോഗിച്ച് ദേവീദേവന്മാരുടെ ഛായാചിത്രം ഉണ്ടാക്കിയതിനെതിരെയാണ് സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്.

ദൈവങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള കലാസൃഷ്ടികൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും, ഇവ അരോചകവും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ഫൈൻ ആർട്‌സ് ഫാക്കൽറ്റിയുടെ വാർഷിക ചിത്ര പ്രദർശനത്തിനായി വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ വരച്ച കലാസൃഷ്ടികളിൽ ചിലതാണ് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ചില വിദ്യാർത്ഥികൾ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ഛായാചിത്രങ്ങൾ ആണ് നിർമ്മിച്ചത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പത്രവാർത്തകളും ദേവീദേവന്മാരുടെ കട്ടൗട്ടുകളും അടങ്ങിയ കലാസൃഷ്ടിയാണ് വിവാദമായിരിക്കുന്നതിൽ ഒരെണ്ണം. രണ്ടാമത്തേത്, അശോകസ്തംഭമുള്ള ഫോട്ടോ കൊളാഷ് ആണ്. ഇത് സ്ഥാപിച്ചിരിക്കുന്നത് അശ്ലീലമായ രീതിയിലാണെന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്. ദേവീ-ദേവന്മാരുടെ ഛായാചിത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ച വാർത്തകൾ ബലാത്സംഗത്തിന്റേതായിരുന്നു.

Also Read;രുചികരമായ ചിക്കന്‍ കട്‌ലറ്റ് വീട്ടിൽ തയ്യാറാക്കാം

കട്ടൗട്ടുകൾ വിവാദമായതോടെ, പ്രതിഷേധ പ്രകടനവുമായി എ.ബി.വി.പി പ്രവർത്തകർ രംഗത്തെത്തി. ഉത്തരവാദപ്പെട്ടവർ തൽസ്ഥാനത്ത് നിന്നും രാജി വെയ്ക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇത്തരം പേക്കൂത്തുകൾ കലാസൃഷ്ടിയെന്ന പേരിൽ പ്രദർശിപ്പിച്ച വിദ്യാർത്ഥികളെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ബലാത്സംഗ വാർത്തകളുടെ ക്ലിപ്പിംഗുകൾ ഉപയോഗിച്ച് ഹിന്ദു ദേവീ-ദേവന്മാരെ പ്രതിഷ്ഠിക്കുന്നത് ലജ്ജാകരമാണെന്ന് വൈസ് ചാൻസലർക്ക് അയച്ച കത്തിൽ എ.ബി.വി.പി പറഞ്ഞു. കൂടാതെ ഹിന്ദു ദേവീ-ദേവന്മാരുടെ ചിത്രങ്ങൾക്ക് പിന്നിൽ ബലാത്സംഗങ്ങളുടെ വാർത്താ ക്ലിപ്പിംഗുകൾ ചേർക്കുന്നത് അപലപനീയമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

നേരത്തെയും ഫൈൻ ആർട്സ് ഫാക്കൽറ്റി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന നിന്ദ്യമായ കലാസൃഷ്ടികൾ നടത്തിയിരുന്നുവെന്നും ഇവർ പറയുന്നു. ദൈവങ്ങളുടെയും ദേവതകളുടെയും ഛായാചിത്രങ്ങൾ ബലാത്സംഗങ്ങളെക്കുറിച്ച് സംസാരിക്കുന്ന പത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ചില കലാസൃഷ്ടികൾ ഹിന്ദുക്കളെ വേദനിപ്പിക്കുന്നതാണെന്ന് എ.ബി.വി.പി പറയുന്നു.

‘നിങ്ങൾക്ക് ബലാത്സംഗ വിഷയങ്ങൾ സംസാരിക്കാനും ഉയർത്തിക്കാട്ടാനും ആഗ്രഹിക്കുന്നുവെങ്കിൽ, അത് നല്ലതാണ്. പക്ഷേ ഹിന്ദു ദേവതകളെ അതിനിടയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണ്? ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് സർവകലാശാല ഉറപ്പ് നൽകിയിട്ടുണ്ട്’, എ.ബി.വി.പി നേതാവ് വജ്ര ഭട്ട് ഒരു ചാനലിനോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button