അഹമ്മദാബാദ്: സ്വന്തം നാട്ടിലെ പ്രളയബാധിതരോടൊപ്പം ചേര്‍ന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാന്‍. പ്രളയം വന്‍ നാശനഷ്ടങ്ങള്‍ വിതച്ച ഗുജറാത്തിലെ തന്റെ നാട്ടില്‍ ഭക്ഷണം വച്ചു വിളമ്പുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വഡോദരയിലെ പ്രളയബാധിത പ്രദേശങ്ങളിലാണ് അദ്ദേഹം സ്വന്തം ചിലവില്‍ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തത്. അനിയനും ക്രിക്കറ്റ് താരവുമായ ഇര്‍ഫാന്‍ പഠാനും യുസഫ് പഠാനൊപ്പമുണ്ടായിരുന്നു. വെളുത്ത പൈജാമയും ജുബ്ബയുമിട്ട യൂസുഫ് വലിയ ചെമ്പില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.
ALSO READ: ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് സൂചന
പ്രളയംകാരണം ഭക്ഷണത്തിന് ദൗര്‍ലബ്യം നേരിട്ട വനിതാ ഹോസ്റ്റലിലേക്ക് ഇര്‍ഫാന്‍ പഠാന്‍ ഭക്ഷണം എത്തിച്ചു കൊടുത്തു. ട്വിറ്ററില്‍ ഇര്‍ഫാനെ ടാഗ്ചെയ്ത് ഫര്‍ഹീന്‍ നാസ് എന്ന വിദ്യാര്‍ഥിയാണ് സഹായം അഭ്യര്‍ഥിച്ചത്. ഇതോടെ അതിന് മറുപടിയായി ഉടന്‍ ഭക്ഷണം എത്തിക്കുമെന്ന് താരം അറിയിച്ചു. വൈകാതെ ഹോസ്റ്റലിലേക്ക് ഇര്‍ഫാന്‍ ഭക്ഷണം എത്തിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ഒരുകാലത്ത് ദേശീയടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു പഠാന്‍ സഹോദരങ്ങള്‍.
Good work by Yusuf Pathan arranging food for flood effected peoples in Vadodara, Gujarat. Yusuf Pathan @yusuf_pathan @IrfanPathan pic.twitter.com/5DeU4x6rIW
— JIGAR JOSHI (@jigarceo) August 3, 2019
Post Your Comments