ബെംഗളൂരു : താനൊരു ആർഎസ്എസുകാരനാണെന്ന് അഭിമാനത്തോടെ പറയുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. നിയമസഭയിൽ ബിജെപിക്കും ആർഎഎസ്എസിനുമെതിരെ കോൺഗ്രസ് മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിനെതിരെയാണ് യെദ്യൂരപ്പ രംഗത്തെത്തിയത്.
‘‘ഞങ്ങൾ ആർഎസ്എസുകാരാണ്. പ്രധാനമന്ത്രിയും ആർഎസ്എസുകാരനാണ്. പ്രതിപക്ഷം എപ്പോഴും ആർഎസ്എസ്-ആർഎസ്എസ് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇത് ആർഎസ്എസിനെ കൂടുതൽ കരുത്തരാക്കും.ലോകം അംഗീകരിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർഎസ്എസുകാരനാണ് പ്രധാനമന്ത്രി അഭിമാനത്തോടെയാണ് പറയുന്നത്. അദ്ദേഹത്തിന്റെ താടിയെ കളിയാക്കാനാണ് പ്രതിപക്ഷത്തിന് ഇഷ്ടം’’-യെദ്യൂരപ്പ പറഞ്ഞു.
Read Also : സുനാമി സാധ്യതയെന്ന് റിപ്പോര്‍ട്ട്; അതീവ ജാഗ്രതാനിര്‍ദേശം, തീരദേശത്തുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നു
ആർഎസ്എസിനെ വിമർശിക്കാൻ കോൺഗ്രസിന് അവകാശമില്ല. നിസാരമായ ആരോപണങ്ങൾ ഉന്നയിക്കാനല്ല, ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ ഇരിക്കേണ്ടതെന്നും യെദ്യൂരപ്പ പറഞ്ഞു.
Post Your Comments