തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കാണാത്ത തെരഞ്ഞെടുപ്പ് ക്യാമ്പയിനാണ് ഓരോ
രാഷ്ട്രീയ പാര്‍ട്ടികളിലും ഒരുങ്ങുന്നത്. ഇത്തവണ തെരഞ്ഞെടുപ്പിന് ഹൈടെക് ക്യാമ്പയിന്‍ നടത്താനുള്ള തയ്യാറെടുപ്പ് ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയ വഴി വീഡിയോകളും ഓഡിയോകളും ബി.ജെ.പി ജനങ്ങളിലെത്തിക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള ക്യാമ്പയിനിലും തങ്ങളാണ് മുമ്പിലെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു.
Read Also : ഡോളര്‍ വിജയനും കേസില്‍ ബന്ധമുള്ളവര്‍ക്കും ‘ഉറപ്പാണ്’ ജയില്‍ : കെ. സുരേന്ദ്രൻ
കെ.സുരേന്ദ്രന്റെ ഓരോ പ്രസംഗവും 2-3 ലക്ഷം പേര്‍ കാണുന്നു. ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജിന് 6.8 ലക്ഷം ഉള്ളപ്പോള്‍, സി.പി.എമ്മിന് 5.8 ലക്ഷവും കോണ്‍ഗ്രസിന് 2.75 ലക്ഷവും ലൈക്കുകളാണ് ഉള്ളത്. ഇതോടൊപ്പം ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമൊക്കെ ബി.ജെ.പി നേതാക്കള്‍ക്ക് നല്ല പിന്‍ബലം കിട്ടുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ബി.ജെ.പി 18,000 വാട്‌സ് ആപ് ഗ്രൂപ്പുകളും തുടങ്ങിക്കഴിഞ്ഞെന്ന് ബി.ജെ.പി സോഷ്യല്‍ മീഡിയാ കണ്‍വീനര്‍ ജയകൃഷ്ണന്‍ പറഞ്ഞു.
തങ്ങള്‍ പോസിറ്റീവ് പൊളിറ്റിക്‌സ് മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇ.ശ്രീധരന്‍, ജേക്കബ് തോമസ് തുടങ്ങിയവരുടെ പ്രതിച്ഛായ പ്രയോജനപ്പെടുത്താനും ബി.ജെ.പിക്ക് കഴിയുന്നുണ്ടെന്ന് ജയകൃഷ്ണന്‍ പറഞ്ഞു.
Post Your Comments