കേരളത്തിലെ 132 എംഎല്‍എമാരുടെ സ്വത്തു വിവരങ്ങളടങ്ങിയ വിശദവിവരങ്ങൾ അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസും കേരള ഇലക്ഷന്‍ വാച്ചും ചേർന്ന് വിശകലനം ചെയ്തു റിപ്പോർട്ട് പുറത്തു വിട്ടു. ഇവരുടെ സത്യവാങ്മൂലം വിശകലനം ചെയ്താണ് ഇത് തയ്യാറാക്കിയത്. ഇതിൽ ഇവരുടെ സാമ്പത്തികം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവരങ്ങളാണ് പുറത്തു വിട്ടത്. ഏറ്റവും കൂടുതല്‍ വരുമാനമുള്ളത് വി.കെ.സി. മമ്മദ് കോയയ്ക്കാണ് (30 കോടി). കെ.ബി.ഗണേശ് കുമാര്‍, മുകേഷ് എന്നിവരാണ് തൊട്ടുപിന്നില്‍.
2014-16 കാലത്തെ ആദായനികുതി റിട്ടേണുകള്‍ പ്രകാരമാണ് ഈ കണക്കുകള്‍. 54 എംഎല്‍എമാരുടെ വിദ്യാഭ്യാസ യോഗ്യത 5ാം ക്ലാസിനും 12ാം ക്ലാസിനുമിടയിലാണ്. ഒരാള്‍ക്കു മാത്രം സ്‌കൂള്‍ വിദ്യാഭ്യാസമില്ല. 77 പേര്‍ ബിരുദമോ അതിനു മുകളിലോ യോഗ്യതയുള്ളവര്‍. കൊലക്കേസ് പ്രതികളായ 2 പേരുണ്ട്. 6 പേര്‍ക്കെതിരെ വധശ്രമക്കേസുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് ഒരാള്‍ക്കെതിരെ കേസുണ്ട്.
86 എംഎല്‍എമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. സിപിഎമ്മിലാണ് കൂടുതല്‍ പേര്‍ 51, സിപിഐ 12, കോണ്‍ഗ്രസ് 9, ലീഗ് 5, സ്വതന്ത്രര്‍ 4. ഗുരുതര ക്രിമിനല്‍ കേസുകള്‍ സിപിഎമ്മില്‍ 18 പേര്‍ക്കെതിരെയുണ്ട്; കോണ്‍ഗ്രസ് 5, സിപിഐ 3, ലീഗ് 2 എന്നിങ്ങനെയാണ് കണക്കുകൾ.
Post Your Comments