ന്യൂഡൽഹി : ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷൻ യോഗേന്ദ്ര യാദവ്. കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ഇടതുപക്ഷ അനുഭാവമുള്ള ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് യോഗേന്ദ്ര യാദവ് ഇക്കാര്യങ്ങൾ പറയുന്നത്.
കർഷക പ്രക്ഷോഭത്തിന് രാഷ്ട്രീയ നിഷ്പക്ഷത സാധ്യമല്ലെന്നും അത് ജനാധിപത്യമല്ലെന്നുമുള്ള തലക്കെട്ടോടെയാണ് ലേഖനം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്യാമ്പയിൻ നടത്താനുള്ള സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനവും യോഗേന്ദ്ര യാദവ് ലേഖനത്തിലൂടെ പറയുന്നു.
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലെ വോട്ടർമാരോട് ബിജെപിയെ പരാജയപ്പെടുത്തണമെന്നും യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു. കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെയും പ്രക്ഷോഭകരെ കുറ്റവാളികളായി ചിത്രീകരിച്ചതിനെതിരെയും ജനങ്ങൾ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മറുപടി നൽകണമെന്നും യോഗേന്ദ്ര യാദവ് ലേഖനത്തിൽ പരാമർശിക്കുന്നു.
Post Your Comments