കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ നടൻ ധര്‍മ്മജനെ മത്സരിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി രംഗത്ത്. ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാവുമെന്നും തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി കെ.പി.സി.സി നേതൃത്വത്തിന് കത്തെഴുതി.
ധര്‍മ്മജനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലയിടങ്ങളില്‍ നിന്നും രൂക്ഷ വിമര്ശനമുയരുകയാണെന്നും കത്തില്‍ പറയുന്നു. ധര്‍മജനെ സ്ഥാനാര്‍ഥിയാക്കുന്നത് യു.ഡി.എഫിന് ആക്ഷേപകരമാണെന്നും, നടിയെ ആക്രമിച്ച കേസില്‍ മുന്നണി മറുപടി പറയേണ്ടി വരുമെന്നുമാണ് മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യു.ഡി.എഫിന് ഗുണം ചെയ്യില്ലെന്നാണ് കെ.പി.സി.സിയെ അറിയിച്ചിരിക്കുന്നത്. ധര്‍മജനെ മാറ്റിനിര്‍ത്തി പകരം മറ്റ് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.
ധര്‍മ്മജന്റെ പേര് ചര്‍ച്ചയായതോടുകൂടി സമൂഹമാധ്യമങ്ങളില്‍ നടിയെ ആക്രമിച്ച കേസുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും വിജയസാധ്യതയുള്ള മണ്ഡലത്തില്‍ സംഘടനാപാടവവും വിദ്യാഭ്യാസവുമുള്ള ഒരു സ്ഥാനാര്‍ഥിയെ മുന്നോട്ടുവെച്ചാല്‍ വിജയിക്കാനാവുമെന്നാണ് കമ്മിറ്റിക്ക് വിലയിരുത്താനായതെന്നും കത്തില്‍ പറയുന്നു.
Post Your Comments