Latest NewsKeralaNews

പാര്‍ട്ടി കൊണ്ടുവന്ന മാനദണ്ഡങ്ങളെല്ലാം ഇഷ്ടക്കാര്‍ക്ക് വേണ്ടി വഴിമാറുന്നു

ജയിക്കുമെന്ന് ഉറപ്പുള്ള മന്ത്രി സി.രവീന്ദ്രനാഥിനെ വെട്ടി പാര്‍ട്ടി

തിരുവനന്തപുരം: സി.പി.എം സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പാര്‍ട്ടി കൊണ്ടുവന്ന മാനദണ്ഡങ്ങളെല്ലാം ഇഷ്ടക്കാര്‍ക്ക് വേണ്ടി വഴിമാറുന്നു. ജില്ലാതല ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ സി.പി.എം അന്തിമ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കാണ് കടക്കുന്നത്. ഈമാസം 10ന് എല്‍.ഡി.എഫ് പട്ടിക പുറത്തിറക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Read Also : ജയ് ഹിന്ദ് പറയാൻ പലർക്കും മടി, നഷ്ടപ്പെട്ടതിനെ തിരിച്ച് പിടിക്കുന്നതും മാറ്റമാണ്; ദേശീയപ്രതിജ്ഞ ചൊല്ലി ജേക്കബ് തോമസ്

നിലവില്‍ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം വഹിക്കുന്ന പലരും വീണ്ടും കളത്തിലിറങ്ങാന്‍ സാധ്യതയുള്ളപ്പോള്‍ സി.രവീന്ദ്രനാഥിനെ സി.പി.എം വെട്ടി. ഇഷ്ടക്കാര്‍ക്ക് വേണ്ടി നയം മാറ്റുന്ന സമീപനമാണ് നിലവില്‍ സി.പി.എമ്മില്‍ കണ്ടുവരുന്നത്. എ.സി മൊയ്തീനും ടി.പി രാമകൃഷ്ണനും വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുകയാണ്.

പി. ജയരാജനെ വെട്ടാന്‍ വേണ്ടിയാണ് ലോക്സഭയില്‍ മത്സരിക്കുന്നവര്‍ക്ക് സീറ്റു നല്‍കേണ്ടതില്ലെന്ന തീരുമാനം സി.പി.എം കൈക്കൊണ്ടത്. എന്നാല്‍, ഈ നിയമം വി.എന്‍ വാസവനും പ്രദീപ് കുമാറിനും ബാധകമല്ലെന്നതും വ്യക്തമായി. ഗുരുവായൂരില്‍ സിറ്റിംഗ് എം.എല്‍.എയായ കെ.വി. അബ്ദുള്‍ ഖാദറിനെ മാറ്റുമെന്നും സൂചനയുണ്ട്.

തൃശൂരിലെ പട്ടികയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും കോഴിക്കോട്ടെ പട്ടികയില്‍ ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസുമുണ്ട്. മന്ത്രി എ.സി.മൊയ്തീന്‍ വീണ്ടും കുന്നംകുളത്തു മത്സരിക്കും. ടേം നിബന്ധന കാരണം  പട്ടികയില്‍ നിന്ന്  പുതുക്കാട്  സിറ്റിംഗ്  എം.എല്‍.എ മന്ത്രി സി.രവീന്ദ്രനാഥിനെ ഒഴിവാക്കി. പകരം ജില്ലാ കമ്മിറ്റി അംഗം കെ.കെ. രാമചന്ദ്രനെയാണ് മത്സരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button