ന്യൂഡൽഹി : ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശത്തേക്ക്. ഈ മാസം 25 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ തുടങ്ങും. കോവിഡ് കാലഘട്ടത്തില്‍ നടന്ന പ്രധാന ഉച്ചകോടികളില്‍ എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏറെക്കുറെ പിൻവലിച്ചതിനുശേഷമാണ് പ്രധാനമന്ത്രി വീണ്ടും വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ജൂൺ വരെയുള്ള യാത്രകളുടെ ഷെഡ്യൂൾ തയ്യാറായിട്ടുണ്ട്. ഈ മാസം 25-ന് അയൽരാജ്യമായ ബംഗ്ലാദേശിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തോടെ യാത്രകൾ തുടങ്ങും. പിന്നീട് ബംഗബന്ധു ഷേഖ് മുജബിർ റഹ്മാന്റെ 100-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് അദ്ദേഹം ധാക്കയിലെത്തും. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും
2019 നവംബർ മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത്. ആ മാസം 13 മുതൽ 15 വരെ ബ്രസീലിൽ അദ്ദേഹം ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. അതിനു ശേഷം കോവിഡും ലോക്ക് ഡൗണും കാരണം പ്രധാനമന്ത്രി വിദേശ സന്ദർശനം നടത്തിയിരുന്നില്ല.
Post Your Comments