Latest NewsIndiaNews

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കേന്ദ്ര ധനകാര്യമന്ത്രി

ന്യൂഡല്‍ഹി : കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്നാണ് നിര്‍മല സീതാരാമന്‍ വാക്‌സിന്‍ സ്വീകരിച്ചത്. വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യമാണെന്നും നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. തനിക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയ നഴ്‌സ് രമ്യ പി.സിക്കും നിര്‍മല സീതാരാമന്‍ നന്ദി അറിയിച്ചു.

മാര്‍ച്ച് ഒന്നുമുതലാണ് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കും അസുഖബാധിതരായ 45-59 വയസ്സിനിടയില്‍ പ്രായമുളളവര്‍ക്കും വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം ദിനം തന്നെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

 

പിന്നീട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധനും വാക്‌സിന്‍ സ്വീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കി പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ സാധിക്കുന്നവര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് വാക്‌സിന്‍ സ്വീകരിച്ച ശേഷം അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button