ദിവസേന എട്ടിലധികം ആളുകൾ മാനസികപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ഭാവിയെക്കുറിച്ചുള്ള ചിന്തകളാണ് പലപ്പോഴും മനുഷ്യരെ വർത്തമാനജീവിതത്തിലെ സന്തോഷങ്ങളിൽ നിന്നും മാറ്റിനിർത്തുന്നത്. എന്തിനാണ് ഇങ്ങനെ അമിതമായി ഭാവിയെക്കുറിച്ച് നിങ്ങൾ നിങ്ങളുടെ നിലവിലുള്ള സന്തോഷങ്ങളെക്കൂടി നശിപ്പിച്ചു കളയുന്നത്. ഭാരം കൂടുംതോറും കഴുതകളുടെ നടത്തതിന്റെ വേഗതയും കുറയും അതുപോലെയാണ് മനുഷ്യന്റെ മനസ്സും. എത്രത്തോളം ആധികളും ചിന്തകളും മനസ്സിലുണ്ടോ അത്രത്തോളം നിങ്ങൾ മുന്നോട്ട് സഞ്ചരിക്കാൻ കഴിയാതെ വിഷമിക്കുന്നവരാകും. അതുമാത്രമല്ല നിങ്ങൾക്ക് പെട്ടെന്ന് പ്രായമാവുകയും, നിങ്ങളുടെ മുടി നരയ്ക്കുകയും കൊഴിയുകയും ചെയ്യും.
Also Read:“മാറ്റിനി” മലയാളത്തിലെ വേറിട്ട ഒ ടി ടി പ്ലാറ്റ്ഫോം
എന്തിനാണ് ഇങ്ങനെ ജീവിതത്തെ ഇത്രമാത്രം കോംപ്ലിക്കേറ്റഡ് ആക്കുന്നത് മനുഷ്യൻ ?. അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. നമ്മൾ ഒരിക്കലും നമുക്ക് വേണ്ടി ജീവിക്കുന്നേയില്ല. മറ്റുള്ളവർക്ക് വേണ്ടിയാണ് നമ്മളിൽ പലരും ജീവിക്കുന്നത്. അത് കൊണ്ട് തന്നെ നിങ്ങൾ നിങ്ങളെ തിരിച്ചറിയുന്ന കാലത്തോളം നിങ്ങൾക്ക് മനസ്സിലെ ഈ ഭാരങ്ങൾ ഇറക്കി വയ്ക്കാനെ കഴിയില്ല.മനുഷ്യൻ ഫ്യൂച്ചറിസ്റ്റിക് ആണ്. ഭാവിയിലേക്കാണ് നമ്മുടെ ഓരോരുത്തരുടെയും ദൃഷ്ടികൾ പതിയുന്നത് പക്ഷെ നിങ്ങൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഈ നിമിഷം സന്തോഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്ത് ജീവിതമാണ്. നാളെക്കുറിച്ച് ചിന്തിച്ച് നാളെ നമ്മൾ ഇല്ലായെങ്കിൽ പിന്നെ ആ ചിന്തയിൽ എന്ത് കാര്യമാണുണ്ടാകുന്നത്.
ചിരി ആരോഗ്യവും പ്രായവും കുറയ്ക്കും അത് ഹൃദയത്തിൽ നിന്നുള്ളതാണെങ്കിൽ അത്രത്തോളം അധികം ഗുണം ചെയ്യും. മറ്റൊന്ന് സ്നേഹമാണ് എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം നിങ്ങൾ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കേണ്ടി വരും. സ്നേഹം എന്ന് പറയുമ്പോൾ അതിൽ ഈ പ്രപഞ്ചത്തിലെ പല നിർവ്വചനങ്ങളും വരാം.. സന്തോഷം നിങ്ങളുടെ തൊട്ടടുത്തുണ്ട്. അത് കണ്ടെത്താൻ പക്ഷെ നിങ്ങൾ നിങ്ങൾ നിൽക്കുന്നയിടത്ത് തന്നെ കുറച്ചതികനേരം തുടർന്നെ മതിയാകൂ
Post Your Comments