Latest NewsNattuvarthaNews

കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ

നെയ്യാറ്റിൻകര; ടെറസിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. കൊടങ്ങാവിള തോപ്പുവിള പുത്തൻവീട്ടിൽ നന്ദുവിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ‌നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ടെറസിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. പിടിയിലായ നന്ദുവിന്റെ ചില സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

റേഞ്ച് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ ജയ ശേഖർ, ഷാജു, സനൽകുമാർ, പ്രേമചന്ദ്രൻ നായർ, സിവിൽ എക്സൈസ് ഓഫിസർ നൂജു ഡ്രൈവർ സുരേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button