Latest NewsNewsIndia

ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ പശുക്കടത്ത്​ തടയും; യോഗി ആദിത്യനാഥ്

കൊല്‍ക്കൊത്ത : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലെ മാൾഡയിൽ നടന്ന റാലിയിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സർക്കാരിന്റെ പ്രീണന രാഷ്ട്രീയം കാരണം ലൗ ജിഹാദും പശു കടത്തും തടയാന്‍ കഴിഞ്ഞിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.

Read Also : ‘ഇ​തെ​ന്റെ​ ​ആ​ദ്യ​ ​പ്ര​ണ​യ​മ​ല്ല.​ ​തൽക്കാലം​​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​ൻ​ ​പ്ലാ​നി​ല്ല’: രഞ്ജിനി ഹരിദാസ്

ബംഗാളില്‍ ഇപ്പോള്‍ ദുര്‍ഗ പൂജ നിരോധിച്ചിരിക്കുന്നു. ‘ജയ് ശ്രീറാം’ മുദ്രാവാക്യം നിരോധിക്കാൻ ശ്രമിക്കുകയും ആക്രമണങ്ങൾ നടപ്പാക്കുകയും ചെയ്യുന്നു. ഇവിടെ ഈദിന്​ പശുവിനെ ബലമായി അറുക്കുകയാണ്​. പശുക്കടത്ത്​ കാരണം ആളുകളുടെ വികാരത്തിന്​ മുറിവേറ്റിരിക്കുന്നു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്​. ബംഗാളില്‍ ലൗ ജിഹാദ്​ അരങ്ങേറുന്നു. ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവന്നു. അധികാരത്തിലെത്തിയാല്‍ പശുക്കടത്തും ലൗ ജിഹാദും ബി.ജെ.പി അവസാനിപ്പിക്കുമെന്നും യോഗി ആദിത്യനാഥ്​ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button