Latest NewsKeralaNews

യുഡിഎഫില്‍ മത്സരിക്കുന്നത് ആരെന്നു തീരുമാനിക്കുന്നത് ജിഹാദി കോണ്‍ഗ്രസ്, ആരോപണവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനകത്ത് ജിഹാദി കോണ്‍ഗ്രസ് എന്നാരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. യു.ഡി.എഫില്‍ ആരാണ് നേതാവെന്നും ആരെയാണ് മത്സരിപ്പിക്കേണ്ടതെന്നും തീരുമാനിക്കുന്നത് അവരാണ് . ജമാ അത്തെ ഇസ്ലാമിയുടെ ആശയവുമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കടുത്തുരുത്തിയില്‍ വിജയയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : വിദ്വേഷം പരത്തുന്നതും പ്രകോപനപരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു; കശ്മീര്‍ സ്വദേശി ആലപ്പുഴയില്‍ കസ്റ്റഡിയില്‍

‘എ,ഐ ഗ്രൂപ്പുകളേക്കാള്‍ ശക്തമാണ് ജിഹാദി ഗ്രൂപ്പ്. ഭൂരിപക്ഷ സമുദായക്കാര്‍ കോണ്‍ഗ്രസില്‍ അവഗണിക്കപ്പെടുകയാണ്. കെ.സുധാകരന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഇതാണ്. കോണ്‍ഗ്രസിന് ഇതിനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് മുഴുവന്‍ ബി.ജെ.പിയാകുമെന്ന് കെ.സുധാകരന്‍ പറഞ്ഞത്. ഹിന്ദു,ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ജിഹാദികള്‍ തട്ടിക്കൊണ്ട് പോയി മതപരിവര്‍ത്തനത്തിനിരയാക്കുകയാണ്. ഒരുമിച്ച് നിന്നാല്‍ എല്ലാവര്‍ക്കും രക്ഷയുണ്ട് ‘ കെ.സുരേന്ദ്രന്‍ വിജയയാത്രയില്‍ പറഞ്ഞു

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button