KeralaNattuvarthaLatest NewsNewsIndia

ശബരിമലയിൽ നീതി നടപ്പാക്കും : കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ വാ​ക്കു​പാ​ലി​ച്ച​ത് പോ​ലെ ശ​ബ​രി​മ​ല​യി​ലും ബി​.ജെ.​പി നീ​തി ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ ​യാ​ത്ര​യ്ക്ക് കോ​ട്ട​യ​ത്ത് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി.

ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ടും. ഇ​തി​നാ​യി ഏ​ത​റ്റം​ വ​രെ​യും പോ​കാ​ന്‍ ത​യാ​റാ​ണ്. അധികാരമേൽക്കുമ്പോൾ രാമക്ഷേത്രം നിർമ്മിക്കും എന്ന് പറഞ്ഞിരുന്നു. രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ വാ​ക്കു​പാ​ലി​ച്ച​ത് പോ​ലെ ഇ​തും പാ​ലി​ക്കു​മെ​ന്നും സ്മൃ​തി പ​റ​ഞ്ഞു. പി​.എ​സ്‌​.സി ഇപ്പോൾ സി.പി.​എ​മ്മി​ന്‍റെ പാ​ര്‍​ട്ടി സ​ര്‍​വീ​സ് ക​മ്മീ​ഷ​നാ​യി മാ​റി​യെ​ന്നും സ്മൃ​തി വി​മ​ര്‍​ശ​നം ന​ട​ത്തി

പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന പ്രവർത്തകരും ബലിദാനികളുമാണ് ബി.ജെ.പിയുടെ ശക്തി. കേരളത്തിലെ നിരവധി ബലിദാനികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയാണ് വിജയയാത്ര. കേരളത്തിൽ അക്രമ രാഷ്ട്രീയം അവസാനിച്ചിട്ടില്ലെന്നും രക്തം കൊണ്ടുള്ള രാഷ്ട്രീയം അവസാനിക്കണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്നും സ്മൃതി ഇറാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button