തിരുവില്വാമല; ടൗണിലെ 7 കടകളുടെ ഷട്ടറുകൾ തകർത്തു മോഷണം നടത്തി. ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി വ്യാപാരികൾ പറയുകയുണ്ടായി. മലേശമംഗലം റോഡിലെ അശ്വനി മെഡിക്കൽസ്, ബൈ ബസാർ സൂപ്പർ മാർക്കറ്റ്, ജി.കെ. ഇലക്ട്രിക്കൽസ്, സുബ്രമണ്യ സ്റ്റോഴ്സ്, നീതി സ്റ്റോർ, കിങ്സ് മൊബൈൽസ്, ഫ്രീക്ക് മൊബൈൽസ് എന്നിവിടങ്ങളിലാണു ഷട്ടറിലെ പൂട്ട് തകർത്തു മോഷണം നടത്തിയിരിക്കുന്നത്.
സ്ഥാപനങ്ങളുടെ ഗ്ലാസ് ഡോറുകൾ കുത്തി പൊട്ടിച്ചിട്ടുണ്ട്. റിങ്സ് മൊബൈൽസിൽ നിന്ന് മൊബൈൽ ഫോണുകളടക്കം 5 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കിങ്സ് മൊബൈൽസിൽ നിന്ന് 48000 രൂപയും എഴുപതോളം മൊബൈൽ ഫോണുകളും മോഷ്ടിച്ചു. ബൈ ബസാറിൽ നിന്ന് 8000 രൂപയും സുബ്രമണ്യ സ്റ്റോറിൽ നിന്ന് 15000 രൂപയും 12000 രൂപയുടെ ഫോണുകളും നഷ്ടപ്പെട്ടതായി ഉടമകൾ പറഞ്ഞു.
കടകളിലെ സിസി ടിവി ക്യാമറകൾ തകർത്ത നിലയിലാണെങ്കിലും സമീപത്തെ ക്യാമറകൾ പരിശോധിച്ച പൊലീസ് നാലംഗ സംഘമാണു മോഷണ പരമ്പരയ്ക്കു പിന്നിലെന്നു തിരിച്ചറിയുകയുണ്ടായി. ഇൻസ്പെക്ടർ ജെ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും കടകളിൽ പരിശോധന നടത്തി.
Post Your Comments