KeralaLatest NewsNews

നേമത്തെ വികസനങ്ങള്‍ക്ക് കേരളത്തില്‍ നിന്നൊരു കാശും കിട്ടിയിട്ടില്ല; തുറന്നു പറഞ്ഞ് കെ. സുരേന്ദ്രന്‍

ഉമ്മന്‍ചാണ്ടിയെ ഞാന്‍ നേമത്തേക്ക് സ്വാഗതം ചെയ്യുന്നു. അവിടെ നല്ലൊരു മത്സരം നടക്കട്ടേ

അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉറ്റു നോക്കുന്ന മണ്ഡലമാണ് നേമം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ കയ്യിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പി സ്വന്തമാക്കിയ ഈ മണ്ഡലത്തിൽ എം.എൽ.എ ഒ രാജഗോപാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മണ്ഡലത്തിന് കേരളത്തില്‍ നിന്നൊരു കാശും കിട്ടിയിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വിജയ യാത്രയുടെ ഭാഗമായി പുതുപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍.

സുരേന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ…

“പുരോഗതിയുണ്ടായെന്ന് പറയുന്ന ഏത് മണ്ഡലമുണ്ട് കേരളത്തില്‍. പിണറായി വിജയന്റെ ധര്‍മ്മടത്ത് ചെന്നാലും ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയില്‍ വന്നാലും രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ചെന്നാലും കാര്യമായ ഒരു വികസനവും നടക്കുന്നില്ല. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന പ്രചരണമുണ്ടായിരുന്നു. ഒ രാജഗോപാല്‍ ഒന്നാന്തരം വികസനങ്ങളാണ് നേമത്ത് നടത്തിയത്. കേരളത്തില്‍ നിന്നൊരു കാശും കിട്ടിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെയും മറ്റു ഏജന്‍സികളുടെയും സഹായത്തോടെ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നേമത്ത് കൊണ്ടുവന്നത്. ഉമ്മന്‍ചാണ്ടിയെ ഞാന്‍ നേമത്തേക്ക് സ്വാഗതം ചെയ്യുന്നു. അവിടെ നല്ലൊരു മത്സരം നടക്കട്ടേ.”

read also:യുഡിഎഫില്‍ മത്സരിക്കുന്നത് ആരെന്നു തീരുമാനിക്കുന്നത് ജിഹാദി കോണ്‍ഗ്രസ്, ആരോപണവുമായി കെ.സുരേന്ദ്രന്‍

ഉമ്മന്‍ചാണ്ടി ഭരണവും പിണറായി വിജയന്‍ ഭരണവും തമ്മില്‍ ഒരു മാറ്റവുമില്ലെന്നും വഞ്ചകന്‍മാരുടെ ഭരണമാണ് ഇവിടെ ആവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button