കേരളത്തിൽ ബിജെപി മന്ത്രിസഭ രൂപീകരിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പാർട്ടി ഓരോ പ്രവർത്തനങ്ങളും നടത്തുന്നതെന്ന് കർണാടക ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഡോ. സി.എൻ. അശ്വത്ഥ് നാരായൺ. എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസമാർജിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്കു മുന്നേറുമെന്നും അദ്ദേഹം ഒരു മാധ്യമത്തോട് വ്യക്തമാക്കി.
ഭരണത്തിലെ വ്യത്യാസം എന്തെന്നു ജനത്തെ ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സാധിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ബിജെപി സംസ്ഥാന ഘടകത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നതു പഴംകഥയാണെന്നും ഇപ്പോൾ സമാധാനപൂർണമായ യാത്രയിലാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിലാണ്. പുതുമയും യുവത്വവും പരിചയസമ്പന്നതയും പാർട്ടിയിൽ കൂറോടെ പ്രവർത്തിച്ചവർക്കെല്ലാം അതിൻ്റേതായ അംഗീകാരം പാർട്ടി നൽകും. ആരേയും ഒഴിവാക്കില്ല. വനിതകൾക്കും യുവാക്കൾക്കുമാണ് മുൻഗണന- അശ്വത്ഥ് പറഞ്ഞു.
Post Your Comments