Latest NewsKeralaNews

കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര സംസ്ഥാന സര്‍ക്കാര്‍ തടയണമെന്ന ആവശ്യവുമായി എസ് ഡി പി ഐ

കൊച്ചി : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര പിണറായി സര്‍ക്കാര്‍ തടയണമെന്ന് എസ് ഡി പി ഐ . കേരളം മതമൗലിക വാദികളുടെ നാടായി മാറിയെന്ന കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് .നിര്‍മ്മലാ സീതാ രാമന്റെ പ്രസ്താവന യഥാര്‍ഥത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ഒളിയമ്പാണെന്നും എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also : ദൃശ്യം 2 പോലീസ് അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് ബംഗ്ലാദേശ് പോലീസ് 

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ഇനിയും ഈ യാത്ര തടയാന്‍ പിണറായി സര്‍ക്കാര്‍ ആര്‍ജ്ജവം കാണിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും എസ് ഡി പി ഐ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മതഭീകരവാദസംഘടനകൾക്കെതിരെ വിജയയാത്രയിൽ കെ സുരേന്ദ്രൻ ശക്തമായ വിമർശനമുന്നയിച്ചിരുന്നു . ചേളാരിയില്‍ 1921 ലെ മാപ്പിള ലഹളയുടെ ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിച്ചുള്ള പ്രകടനം നടത്തിയതും അദ്ദേഹം പരാമർശിച്ചിരുന്നു . അതിനു പിന്നാലെയാണ് എസ് ഡി പി ഐ വിജയ യാത്രയ്ക്കെതിരെ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button