COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ പുതുതായി 844 പേർക്ക് കോവിഡ്

കുവൈത്ത് സിറ്റി: കുവൈറ്റിൽ ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. പുതിയതായി 844 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചത്. കോവിഡ് ചികിത്സയിലായിരുന്ന 1064 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു.

അതേസമയം ഇതുവരെ 1,89,890 പേര്‍ക്കാണ് കുവൈത്തില്‍ കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1078 പേര്‍ കോവിഡ് ബാധിച്ചു മരിക്കുകയുണ്ടായി. 1,78,197 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് 10,615 കൊവിഡ് രോഗികളാണ് ചികിത്സയില്‍ ഉള്ളത്. ഇവരില്‍ 158 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5704 കൊവിഡ് പരിശോധനകളാണ് കുവൈത്തില്‍ നടത്തിയത്. ആകെ 17,78,076 കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button